സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡൽ 5g ഫോൺ വിവരങ്ങൾ

ഉടൻ തന്നെ ഒരു പുതിയ 5ജി സ്മാര്‍ട്ട്ഫോണ്‍ കൂടി വിപണിയില്‍ അ‌വതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സാംസങ്. ഗാലക്സി എ24 ന്റെ പിൻഗാമിയായി പുതിയ എ25 5ജി ഉടൻ അ‌വതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്.
വരാൻപോകുന്ന ഗാലക്സി എ25 ന്റെ പല ഫീച്ചറുകളും ഓരോന്നായി ലീക്ക് റിപ്പോര്‍ട്ടുകളിലൂടെ പുറത്തുവന്നിരുന്നു.

ഇപ്പോള്‍ ഗാലക്സി എ25 ന്റെ ഏതാണ്ട് എല്ലാ ഫീച്ചറുകളുടെ കാര്യത്തിലും ഒരു തീരുമാനമായിരിക്കുകയാണ്. അ‌തിനാല്‍ത്തന്നെ ഉടൻ ലോഞ്ച് ചെയ്യാൻ പോകുന്ന ഈ ഫോണിനെപ്പറ്റി ഒരു ചിത്രം ഇപ്പോള്‍ ലഭ്യമായിട്ടുണ്ട്. പ്രോസസറിലും ബായ്ക്ക് ക്യമറയിലും കാര്യമായ മെച്ചപ്പെടുത്തലുകളുമായാണ് എ25 വരുന്നത് എന്ന് ലീക്ക് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ലീക്ക് റിപ്പോര്‍ട്ടുകള്‍ വന്നതുകൂടാതെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേര്‍ഡ് സര്‍ട്ടിഫിക്കേഷൻ വെബ്‌സൈറ്റിലും ഈ സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അ‌തിനാല്‍ ഈ ഫോണിന്റെ ഫീച്ചറുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൂടുതലായി ചര്‍ച്ചചെയ്യപ്പെടുകയും പുറത്തുവരികയും ചെയ്തുകൊണ്ടിരിക്കുന്നു. എന്നാല്‍ ഗാലക്സി എ25 സംബന്ധിച്ച ഒരു വിവരവും സാംസങ് സ്ഥിരീകരിച്ചിട്ടില്ല എന്നുള്ളത് മറ്റൊരുകാര്യം.

നിര്‍മാണത്തിലിരിക്കുന്ന ഫോണിനെപ്പറ്റിയുള്ള വിവരങ്ങള്‍ ലീക്ക് റിപ്പോര്‍ട്ടുകളായി പുറത്തുവന്നാലും കമ്ബനികള്‍ അ‌വയെപ്പറ്റി പ്രതികരിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്യാറില്ല എന്നത് സാധാരണമാണ്. ഫോണ്‍ ലോഞ്ച് ചെയ്യുമ്ബോള്‍, നേരത്തെ ലീക്ക് റിപ്പോര്‍ട്ടുകളായി പുറത്തുവന്ന ഫീച്ചറുകള്‍ തന്നെയാകും അ‌തില്‍ ഉണ്ടാകുക. ചിലപ്പോള്‍ ചെറിയ മാറ്റങ്ങള്‍ കണ്ടേക്കാം. സാംസങ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാര്‍ട്ട്ഫോണുകളിലൊന്നായ എ25 ല്‍ പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകള്‍ പരിചയപ്പെടാം.

പുറത്തുവന്ന ലീക്ക് റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗാലക്സി എ25ല്‍ പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍: യു-ആകൃതിയിലുള്ള നോച്ചും ഫുള്‍ എച്ച്‌ഡി + റെസല്യൂഷനും ഉള്ള 6.5 ഇഞ്ച് സ്‌ക്രീൻ ആണ് ഇതിലുണ്ടാകുക. സാംസങ്ങിന്റെ ഇൻ-ഹൗസ് എക്‌സിനോസ് 1280 ചിപ്‌സെറ്റ് ആണ് ഈ 5ജി ഫോണിന്റെ കരുത്ത്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ ഒഎസിലാണ് എ25 5ജിയുടെ പ്രവര്‍ത്തനം. 6GB റാം + 128GB ഇന്റേണല്‍ സ്റ്റോറേജ്, 8GB റാം + 256GB ഇന്റേണല്‍ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകളില്‍ സാംസങ് ഗാലക്സി എ 25 എത്തുമെന്ന് ടിപ്‌സ്റ്റര്‍ സുധാൻഷു ആംബോര്‍ വെളിപ്പെടുത്തുന്നു.

50 എംപി മെയിൻ ലെൻസ്, 8 എംപി അള്‍ട്രാവൈഡ് ലെൻസ്, പിന്നില്‍ 2 എംപി മാക്രോ ലെൻസ് എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാകും ഗാലക്സി എ25 5ജിയില്‍ കാണുക. ഫ്രണ്ടില്‍ 13 എംപി സെല്‍ഫി ക്യാമറയും സാംസങ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

പവര്‍ ബട്ടണും ഫിംഗര്‍പ്രിന്റ് സെൻസറും വോളിയം റോക്കറുകളും ഫോണിന്റെ വലതുവശത്ത് നല്‍കിയിരിക്കുന്നു. യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് വഴി 25W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച്‌ ബാറ്ററിയാണ് സാംസങ് ഗാലക്‌സി എ25 പായ്ക്ക് ചെയ്യുന്നത്. ബ്ലാക്ക്, ബ്ലൂ, സില്‍വര്‍, യെല്ലോ എന്നീ നാല് നിറങ്ങളില്‍ ഗാലക്സി എ25 5G ലഭ്യമാകുമെന്ന് ലീക്ക് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

സാംസങ് ഗാലക്സി എ25 ന്റെ വില 300- 400 യൂറോയാണെന്ന് പറയപ്പെടുന്നു. ഏകദേശം 26,800 രൂപ മുതല്‍ 35,700 രൂപ വരെ വിലയ്ക്കിടയില്‍ ഈ ഫോണ്‍ ലഭ്യമാകുമെന്ന് കരുതപ്പെടുന്നു. ലോഞ്ച് തീയതി സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല. ഈ വര്‍ഷം അ‌വസാനത്തോടെയോ 2024 തുടക്കത്തിലോ ലോഞ്ച് ചെയ്യാനാണ് സാധ്യത.