ന്യൂയോർക്ക് :ലോകത്തിലെ ആദ്യത്തെ ഡിസ്‌പ്ലേ-ലെസ് സ്‌മാർട്ട്‌ഫോണായ എഐ പിൻ ഹ്യൂമൻ പുറത്തിറക്കി. ധരിക്കാനോ ക്ലിപ്പ് ചെയ്യാനോ കഴിയുന്ന ഉപകരണമാണ്. ഉപയോക്താവിന് വേണ്ട നിർദേശങ്ങൾ നിർവഹിക്കുന്നത് ചാറ്റ് ജി പി ടി , ബിങ് എന്നീ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് .
മുൻ ആപ്പിൾ ജീവനക്കാരായ ഇമ്രാൻ ചൗധരിയും, ബെഥാനി ബോംഗിയോർണോയുടെയും സ്റ്റാർട്ടപ്പ് കമ്പനിയായ ഹ്യൂമൻ ആണ് പുതിയ ടെക്നോളജിയിൽ അധിഷ്ഠിതമായ ‘എ ഐ പിൻ’ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്.
ഹ്യൂമൻ എ ഐ പിൻ ശരീരത്തിൽ ധരിക്കാവുന്ന ഒരു സ്മാർട്ട്‌ഫോണാണ്. മറ്റുള്ളവരുമായി സംവദിക്കുന്നതിനായി എ ഐ പിൻ ഉപയോഗിച്ച് നിങ്ങളുടെ കൈ വെള്ളയിലോ ഒരു പ്രതലത്തിലോ പ്രൊജക്റ്റ് ചെയ്യാൻ കഴിയും.എ ഐ പിൻ ലോഞ്ച് ചെയ്യുന്നതിലൂടെ സ്‌മാർട്ട്‌ഫോൺ ഇല്ലാത്ത ഒരു ലോകത്തെയാണ് ഹ്യൂമൻ വിഭാവനം ചെയ്യുന്നത്.
കഴിഞ്ഞ ആഴ്‌ചയിലെ ടെക് ലോകത്തെ ഏറ്റവും വലിയ വാർത്ത ആയിരുന്ന ഹ്യൂമൻ കമ്പനിയുടെ എ.ഐ പിൻ . ഉപകരണത്തിന് ഒരു സ്‌ക്രീൻ ഇല്ല, എന്നാൽ നിങ്ങളുടെ താൽപ്പര്യാർത്ഥം ടാസ്‌ക്കുകൾ ചെയ്യാനും സന്ദേശങ്ങൾ അയയ്‌ക്കാനും കോളുകൾ ചെയ്യാനും ചിത്രങ്ങളെടുക്കാനും കുറിപ്പുകൾ സൂക്ഷിക്കാനും ഇതിന് കഴിയും.
ചാറ്റ്ജിപിടിയും ബിംഗ് ജനറേറ്റീവ് എഐ ടൂളുകളും ഉപയോഗിച്ച് കോസ്മോസ് ഒഎസിലാണ്എ ഐ പിൻ പ്രവർത്തിക്കുന്നത്.
Prev Post