ഇസ്രായേല്‍ ഹമാസ് യുദ്ധം തുടങ്ങിയതു മുതല്‍ ഏറ്റവും കൂടുതല്‍ തവണ സമൂഹ മാധ്യമങ്ങളില്‍ വന്ന പേര് അല്‍ ഷിഫാ ആശുപത്രിയുടേതാണ് .ഗാസയിലെ പോരാട്ടത്തില്‍ പലായനം ചെയ്ത ആളുകള്‍ ഈ ആശുപത്രി സമുച്ചയത്തില്‍ ആണ് അഭയം പ്രാപിച്ചത് ..എന്ന അല്‍ഷിഫയ്ക്കടിയിലെ തുരങ്കങ്ങളാണ് താമസ ഭീകരര്‍ ഒളിത്താവളമായും തെരഞ്ഞെടുത്തിരിക്കുന്നത് . ഹമാസ് ബന്ദികളെ കൊണ്ടുവന്നു പാര്‍പ്പിച്ചിരിക്കുന്നതും ഇവിടെ തന്നെ . ചുരുക്കിപ്പറഞ്ഞാല്‍ ഗാസയിലെ നിരപരാധികളായ ആളുകളും ബന്ദികളും ഹമാസ് പോരാളികളും ഇവരെ തിരക്കി വന്ന ഇസ്രായേല്‍ സൈന്യവും ഇവര്‍ക്കെല്ലാം പുറമെ രോഗികളും എല്ലാം ഒരുപോലെ തെരഞ്ഞെടുത്തിരിക്കുന്ന ഇടമാണ് അല്‍ഷിഫ . ശരിക്കും പറഞ്ഞാല്‍ ഒരു ഹൈഡ് ആൻഡ് സീക് കളിപോലെ എല്ലാവരും ഒരേ കേന്ദ്രത്തില്‍ വന്നെത്തിയിരിക്കുന്നു . നിലവില്‍ ആരോഗ്യ പ്രവര്‍ത്തകരും സാധാരണക്കാരുമടക്കം 7,000 പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍
ഇസ്രായേലി സൈനികരുടെ സഹായത്തോടെ ബി ബി സി യിലെ മാധ്യമ പ്രവര്‍ത്തകര്‍ അല്‍ ഷിഫാ ആശുപത്രിക്കുള്ളില്‍ കണ്ട കാഴ്ച ഇങ്ങനെയാണ്
ഗാസയിലെ ഏറ്റവും വലിയ ഈ ആശുപത്രി വരാന്തകള്‍ ഇരുളടഞ്ഞു കിടക്കുകയാണ് . ദിവസങ്ങളായി തങ്ങള്‍ വൈദ്യുതിയോ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ജോലി ചെയ്യുകയാണെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു – നവജാത ശിശുക്കള്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ അസുഖമുള്ള രോഗികള്‍ ഇത് മൂലം മരിച്ചു. ഐസിയുവില്‍ കഴിയുന്ന 22 രോഗികള്‍ കൊല്ലപ്പെട്ടതായി ആശുപത്രി അധികൃതര്‍. മൂന്ന് ദിവസത്തിനിടെ 55 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇസ്രായില്‍ സൈന്യം ആശുപത്രിയുടെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. നിലവില്‍ ആരോഗ്യ പ്രവര്‍ത്തകരും സാധാരണക്കാരുമടക്കം 7,000 പേര്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്
ഇസ്രായേല്‍ ആശുപത്രിയുടെ നിയന്ത്രണം ഏറ്റെടുത്ത് ഒരു ദിവസത്തിന് ശേഷം മുഖംമൂടി ധരിച്ച പ്രത്യേക സേനയാണ് മാധ്യമ പ്രവര്‍ത്തകരെ കൊണ്ടുപോയത് . വഴിയിലെല്ലാം തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും തകര്‍ന്ന ഗ്ലാസിന്റെ മൂര്‍ച്ചയേറിയ കഷ്ണങ്ങളും കാലില്‍ തുളച്ചു കയറി . ഇരുട്ടായതുകൊണ്ട് വ്യക്തമായി നടപ്പാതപോലും കാണുന്നുണ്ടായിരുന്നില്ല . സ്ഥിതിഗതികള്‍ ഇപ്പോഴും എത്രമാത്രം സംഘര്‍ഷഭരിതമാണ് എന്ന് അവിടത്തെ അന്തരീക്ഷം വ്യക്തമാക്കുന്നുണ്ട് . എന്തിനാണ് ഇസ്രായേല്‍ സൈന്യം ആശുപത്രി പിടിച്ചെടുത്തത് എന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ആണ് അവിടെ കാണാൻ കഴിഞ്ഞത്
ഹമാസ് ആശുപത്രികളെ സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് അവിടെ കാണാൻ സാധിച്ചത് . എംആര്‍ഐ യൂണിറ്റിന്റെ വെളിയിച്ചമുള്ള ഇടനാഴിയില്‍, ലെഫ്റ്റനന്റ് കേണല്‍ ജോനാഥൻ കോണ്‍റിക്കസ് കലാഷ്‌നിക്കോവ് റൈഫിളുകളുടെ കളുടെ മൂന്ന് ശേഖരങ്ങളും വെടിക്കോപ്പുകളും ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും ബി ബി സി മാധ്യമപ്രവര്‍ത്തകര്‍ക്ക് കാണിച്ചുകൊടുത്തു ഗ്രനേഡുകളോടൊപ്പം 15 തോക്കുകളും അവര്‍ കണ്ടെത്തിയതായി അദ്ദേഹം പറയുന്നു.
ലെഫ്റ്റനന്റ് കേണല്‍ കോണ്‍റിക്കസ് അവര്‍ക്ക് ചില സൈനിക ബുക്ക്‌ലെറ്റുകളും ലഘുലേഖകളും കാണിസിച്ചുകൊടുത്തു , കൂടാതെ ആശുപത്രിയില്‍ നിന്ന് വരാനും പുറത്തുകടക്കാനുമുള്ള രഹസ്യ വഴികള്‍ രേഖപ്പെടുത്തിയ മാപ്പും അവിടെ നിന്ന് കണ്ടെത്തിയത് സൈനികര്‍ കാണിച്ചു കൊടുത്തു.. സൈനികര്‍ എത്തിയതോടെ തീവ്രവാദികള്‍ ഉപേക്ഷിച്ചു പോയ ധാരാളം കമ്ബ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും ഇവിടെ നിന്ന്കണ്ടെത്തിയിട്ടുണ്ട്. ഇതൊന്നും തന്നെ മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതല്ലായിരുന്നു . ചില ലാപ്‌ടോപ്പുകളില്‍ ബന്ദികളെ ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയ ശേഷം എടുത്ത ഫോട്ടോകളും വീഡിയോകളും അടങ്ങിയിട്ടുണ്ട് ..ഒക്ടോബറിലെ ആക്രമണത്തിന് ശേഷം അറസ്റ്റിലായ ഹമാസ് പോരാളികളെ ചോദ്യം ചെയ്തതിന്റെ ഇസ്രായേല്‍ പോലീസ് പങ്കുവെച്ച ദൃശ്യങ്ങളും കണ്ടെത്തി
ഒക്‌ടോബര്‍ 7ലെ ആക്രമണം ഇസ്രയേലിന്റെ കണക്കുകൂട്ടലുകളെ മാറ്റിമറിക്കുന്നതായിരുന്നു.. യുകെയും യുഎസും മറ്റുള്ളവരും ചേര്‍ന്ന് ഭീകരസംഘടനയായി പ്രഖ്യാപിച്ച ഹമാസിന്റെ സൈനിക-രാഷ്ട്രീയ ശക്തിയെ തകര്‍ത്ത് വര്‍ഷങ്ങളായി തുടരുന്ന തീവ്രവാദം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കയാണ് ഇസ്രായേല്‍ . ഗാസ നഗരത്തിന്റെ ഹൃദയം തന്നെയാണ് അല്‍ഷിഫ ..അതാണ് ഹമാസുകള്‍ തെരഞ്ഞെടുത്തിരിക്കുന്നത് . അതിനാല്‍ ഇസ്രായേല്‍ സൈന്യവും ലക്ഷ്യമിടുന്നത് ഇവിടം തന്നെയാണ് . ഇസ്രായേല്‍ സൈനികര്‍ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട ഗാസക്കാരെല്ലാം ജീവൻ കയ്യിലൊതുക്കി അഭയം പ്രാപിച്ചിരിക്കുന്നതും ഇതേ അല്‍ഷിഫയില്‍ തന്നെയാണ്
ഹമാസ് പോരാളികള്‍ ചില ബന്ദികളോടൊപ്പം ഒളിച്ചിരിക്കുന്നത് ആശുപത്രിക്ക് താഴെയുള്ള തുരങ്കങ്ങളിലാണ് എന്ന് തന്നെ ഇസ്രായേല്‍ സേന ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. ആവര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും സൈന്യം നടത്തുകയാണ്…ഹമാസിന്റെ പ്രവര്‍ത്തനങ്ങളുടെ “തുടിക്കുന്ന ഹൃദയം”ആണ് അല്‍ഷിഫ . ഈ കെട്ടിടം ഇസ്രായേല്‍ യുദ്ധത്തിന്റെ കേന്ദ്ര സ്ഥാനമായി മാറിയിരിക്കുന്നു, ഹമാസിന്റെ ഒരു പ്രധാന കമാൻഡ് സെന്റര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആശുപത്രി പിടിച്ചെടുത്താല്‍ മാത്രമേ ഹമാസ് ഭീകരരെ കണ്ടെത്താൻ കഴിയു എന്ന് ഇസ്രായേല്‍ ഉറച്ചു വിശ്വസിക്കുന്നു . അതുകൊണ്ടുതന്നെ ആശുപത്രി പിടിച്ചെടുത്തത് ക്രൂരമായ നടപടി എന്ന് ലോകം പറയുമ്ബോഴും ഇത് ഇസ്രയേലിന്റെ സത്യമാണ് എന്ന് സൈനികര്‍ ആവര്‍ത്തിക്കുന്നു
ആശുപത്രി പിടിച്ചെടുത്ത് ഏകദേശം 24 മണിക്കൂര്‍ ആകുന്നതിനു മുൻപ് തന്നെ , ഹമാസ് പോരാളികളെയും ബന്ദികളെയും കുറിച്ച് വിവരങ്ങള്‍ നല്‍കാൻ സഹായിക്കുന്ന ആയുധങ്ങളും മറ്റ് ഉപകരണങ്ങളും കണ്ടെത്തിയതായി സൈനികര്‍ വെളിപ്പെടുത്തി . അല്‍ ശിഫ ആശുപത്രി സമുച്ചയത്തില്‍ ഹമാസിന്റെ തുരങ്ക താവളം കണ്ടെത്തി നശിപ്പിച്ചെന്ന് ഇസ്രയേല്‍ പ്രതിരോധ സേന വ്യക്തമാക്കി. തുരങ്കത്തിന്റെ വിഡിയോയും ഐഡിഎഫ് പങ്കുവച്ചിട്ടുണ്ട്. ആയിരക്കണക്കിനു പലസ്തീന്‍കാര്‍ അഭയം പ്രാപിച്ച ഗാസയിലെ അല്‍ ഷിഫ ആശുപത്രി ഇസ്രയേല്‍ സൈന്യം പിടിച്ചെടുത്തതിനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ന്യായീകരിച്ചു. ആശുപത്രിയിലുള്ള രോഗികള്‍ക്കും അഭയം പ്രാപിച്ച സാധാരണക്കാര്‍ക്കുമായി 4,000 ലിറ്ററിലേറെ വെള്ളവും 1,500 ഭക്ഷണപ്പൊതികളും ഐഡിഎഫ് വിതരണം ചെയ്‌തെന്നും ഇസ്രയേല്‍ അറിയിച്ചു
ഹോസ്പിറ്റലില്‍ നിന്ന് പുറത്തിറങ്ങിയ ബി ബി സി റിപ്പോര്‍ട്ടര്‍മാര്‍ , ഗാസയുടെ തീരദേശ റോഡിലേക്കിറങ്ങിയപ്പോള്‍ കണ്ടത് യഥാര്‍ത്ഥ യുദ്ധ ഭൂമി തന്നെയാണ് . ഗാസ സിറ്റി ഇപ്പോള്‍ ഭരിക്കുന്നത് ടാങ്കുകളാണ് എന്നാണു അവര്‍ പറയുന്നത് . ഭൂകമ്ബ മേഖല പോലെയുള്ള ആ സ്ഥലങ്ങള്‍ പ്രേത ഭൂമിയായി കാണപ്പെട്ടെന്നും നാശം വളരെ രൂക്ഷമാണ് എന്നും കണ്ടെത്തിയതില്‍ നിന്ന് തന്നെ ഇസ്രായേല്‍ സൈന്യത്തിന് ആശുപത്രിയിലേയ്ക്ക് കടന്നു ചെല്ലുന്നതിനു വളരെ ശക്തമായ പ്രതിരോധം ഹമാസ് പോരാളികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട് എന്ന് വ്യക്തമാണ് . ആശുപത്രിയില്‍ ഹമാസ് തമ്ബടിച്ചിട്ടില്ലെങ്കില്‍ അവിടെ ഇത്രയേറെ ഒരു ചെറുത്ത് നില്‍പ്പിന്റെ ആവശ്യം ഇല്ലല്ലോ .