സംസ്ഥാന കലോത്സവം മുഖ്യമന്ത്രി തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

കൊല്ലം : കലോത്സവങ്ങൾ കുട്ടികൾക്കുള്ള മത്സരങ്ങൾ ആകണം അത് മാതാപിതാക്കൾ ഏറ്റെടുക്കുമ്പോഴാണ് കുട്ടികളിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.  62മത് സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ കലാമേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ചവരുടെ നാടാണ് കൊല്ലം. സാംബശിവൻ ഒ.മാധവൻ കെപിഎസി സുലോചന , ഭരത് മുരളി, കൊട്ടാരക്കര ശ്രീധരൻ നായർ തുടങ്ങിയ മഹത് പ്രതിഭകളെ കലാ കേരളത്തിന് സംഭാവന നൽകിയ നാട് കൂടിയാണ് . സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കലാപ്രതിഭകളെ സംസ്ഥാന കലോത്സവവേദികളിൽ എത്തിക്കുന്നതിന് വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കും. പുതുതലമുറയിലെ കുട്ടികളുടെ മയക്കുമരുന്നുകളുടെ ഉപയോഗം തടയേണ്ട ഉത്തരവാദിത്വം അധ്യാപകർക്കും രക്ഷകർത്താക്കൾക്കും ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായ ചടങ്ങിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ,രാജൻ, ജി ചിഞ്ചു റാണി, ഗണേഷ്എം കുമാർ എൽഎമാരായ എം മുകേഷ്, എൻ നൗഷാദ് സിനിമാതാരങ്ങളായ നികിലാ വിമൽ, തുടങ്ങിയവർ പങ്കെടുത്തു.