വയനാട് : ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി. വയനാട് മാനന്തവാടി ടൗണിലാണ് കാട്ടാന ഇറങ്ങിയത്. ഇടമക ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് ആനയെ ആദ്യം കണ്ടത്.തുടർന്ന് മാനന്തവാടി നഗരത്തിൽ പ്രവേശിച്ച ആന മാനന്തവാടി ന്യൂമാൻസ് കോളേജ് പരിസരത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.ആദ്യമായാണ് മാനന്തവാടി നഗരത്തിൽ കാട്ടാന ഇറങ്ങുന്നത്.
അതേസമയം ആനയുടെ കഴുത്തിൽ റേഡിയോ കോളർ ഘടിപ്പിച്ചിരിക്കുന്നതായി വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പ്രശ്നക്കാരനായ ആനയെ മുൻപ് മയക്കുവെടി വെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചിരിക്കാനാണ് സാധ്യത എന്നാണ് വിദഗ്ധർ പറയുന്നത്. റേഡിയോ കോളർ ഉണ്ടായിട്ടും വനപാലകർക്ക് ആനയുടെ സഞ്ചാര പാത കണ്ടുപിടിക്കാൻ കഴിയാത്തത് ഗുരുതര വീഴ്ചയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
പോലീസ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സംഭവം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കുട്ടികൾ ഉൾപ്പെടെയുള്ളവർ രാവിലെ കൂട്ടത്തോടെ എത്താൻ സാധ്യതയുള്ളതിനാൽ
പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്താൻ നിർദ്ദേശം നൽകിയതായി വനംവകുപ്പ് മന്ത്രി അറിയിച്ചു.