ഉത്തർപ്രദേശ്: അഭ്യൂഹങ്ങൾക്ക് വിരാമം സോണിയ ഗാന്ധിയുടെ സിറ്റിംഗ് മണ്ഡലമായ റായിബറേലിയിൽ രാഹുൽഗാന്ധി മത്സരിക്കും. പ്രിയങ്ക ഗാന്ധിയുടെ വരവ് കാത്തുനിന്ന അമേഠിയിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് കിഷോരി ലാൽ ശർമയും മത്സരിക്കും.
രാഹുലും കിഷോരിലാൽ ശർമയും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
പ്രിയങ്ക ഗാന്ധിയുടെ പോസ്റ്ററുകൾ പതിച്ച് പ്രവർത്തകർ കാത്തിരുന്ന മണ്ഡലമാണ് അമേഠി.കോൺഗ്രസ്സിന്റെ കുത്തക മണ്ഡലമായ അമേഠിയിൽ രാഹുൽ ഗാന്ധിയെ 55,000 വോട്ടുകൾക്ക് ആണ് ബിജെപി സ്ഥാനാർഥി സ്മൃതി ഇറാനി 2019 ൽ പരാജയപ്പെടുത്തിയത്.
അതേസമയം അമേഠിയിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ചു പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും പ്രമുഖ വ്യവസായിയുമായ റോബട്ട് വദ്ര രംഗത്തെത്തിയിരുന്നു.സ്മൃതി ഇറാനിയെ തിരഞ്ഞെടുത്തതിലെ തെറ്റ് അമേഠിയിലെ ജനങ്ങൾ മനസ്സിലാക്കി തന്നെ വിജയിപ്പിക്കുമെന്നുള്ള പ്രത്യാശ അദ്ദേഹം വാർത്താമാധ്യമങൾക്ക് മുന്നിൽ പങ്കുവെച്ചിരുന്നു.