കൊച്ചി : സംവിധായകൻ ഒമർ ലുലുവിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവ നടി.
തന്നെ ബലാത്സംഗം ചെയ്തു എന്ന് പറഞ്ഞ് നടിയും മോഡലുമായ യുവതി കൊച്ചി സിറ്റി പൊലീസിന് നൽകിയ പരാതി പിന്നീട് നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.തുടർന്ന് നടിയുടെ പരാതിയിൽ പോലീസ് കേസെടുത്തു
പുതുമുഖങ്ങളെ അണിനിരത്തി നിരവധി സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ഒമർ ലുലുവിന്റെ പുതിയ ചിത്രത്തിൽ നായികയാക്കാം എന്ന് പറഞ്ഞാണ് ഒമർ ലുലു തന്നെ ഉപയോഗിച്ചത്. സൗഹൃദം നടിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നും യുവ നടിയുടെ പരാതിയിൽ പറയുന്നു.
ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് ഒമര്‍ ലുലു സിനിമാ സംവിധാനത്തിലേക്ക് എത്തുന്നത്. തുടർന്ന് ചങ്ക്സ്, ഒരു അഡാർ ലവ്, ധമാക്ക,നല്ല സമയം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. ഒമറിനെ ഇന്ത്യയ്ക്ക് അകത്തും പുറത്തും ശ്രദ്ധേയനാക്കിയ ചിത്രമായിരുന്നു “ഒരു അഡാർ ലവ്”.
യുവതിയുടെ പരാതിയിൽ നെടുമ്പാശ്ശേരി പോലീസ് ഉടൻ ഒമർ ലുലുവിനെ ചോദ്യം ചെയ്യും.