പത്തനംതിട്ട : തിരുവല്ല കുന്നന്താനം മഹാദേവക്ഷേത്രത്തിൽ മോഷണം നടന്നു.
ശ്രീ കോവിൽ കുത്തി തുറന്നാണ് കാണിക്ക വഞ്ചികൾ മോഷണം നടത്തിയത്. ക്ഷേത്ര പൂജാരി എത്തി നടതുറക്കാൻ ശ്രമിച്ചപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത് .
സംഭവസ്ഥലത്തെത്തിയ കീഴ് വായ്പൂർ പോലീസ് സമീപത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.