മസ്‌കത്ത് : ഒമാൻ പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം 9 ആയി. പോലീസുകാരനും അഞ്ച് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. മൂന്ന് അക്രമികളെയും വധിച്ചതായി റോയല്‍ ഒമാൻ പൊലീസ് അറിയിച്ചു.
ആക്രമണത്തിൽ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഇന്ത്യക്കാരനാണെന്ന് ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.പരിക്കേറ്റവരിൽ ഇന്ത്യക്കാരുണ്ട്.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായും അന്വേഷണം ആരംഭിച്ചതായും ഒമാൻ അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി ഒമാൻ പൊലീസ് എക്സില്‍ കുറിച്ചു.
വാദി അല്‍ കബീറിലെ ഷിയാ പള്ളിക്ക് സമീപമാണ് വെടിവെപ്പുണ്ടായത്. ദിവസങ്ങളായി ഇവിടെ മുഹറം പ്രമാണിച്ചള്ള ആചാരങ്ങള്‍ നടന്നു വരികയാണ്. നിരവധി പേർ ഈ സമയം പള്ളിക്കകത്തും സമീപത്തും ഉണ്ടായിരുന്നു. വെടിവെപ്പിന് പിന്നില്‍ ആരാണെന്നും സംഭവത്തിലേക്ക് നയിച്ച കാരണങ്ങള്‍ എന്താണെന്നും വ്യക്തമല്ല