നഗരം മാലിന്യത്തിൽ മുങ്ങി : അധികൃതർ ഉറക്കത്തിൽ
# ശുചീകരണ തൊഴിലാളികൾക്ക് സുരക്ഷാ കവചങ്ങൾ നൽകുന്നില്ല. # കാലുറകളും ഗ്ലൗസും ഇല്ലാതെ ശൗചാലയ മാലിന്യങ്ങൾ ഉൾപ്പെടെ നീക്കം ചെയ്യേണ്ട അവസ്ഥ.
കൊല്ലം : നഗരം മാലിന്യത്തിൽ മുങ്ങിയിട്ടും കൊല്ലത്തെ അധികൃതര്‍ക്ക് മൗനം.
നടവഴിയരികിലും തോട്ടിലും ഓടയിലും മാലിന്യം നിറഞ്ഞു. നൽകിയ പരാതികൾക്ക് ‘ബി’നിലവറയുടെ ലോക്കറിൽ അകപ്പെട്ട അവസ്ഥ.
കേന്ദ്ര കാലാവസ്ഥ വ്യതിയാന വകുപ്പ് തുടർച്ചയായി മഴ മുന്നറിയിപ്പ് നൽകി കൊണ്ടിരിക്കെ സാംക്രമിക രോഗഭീതിയിലാണ് കൊല്ലത്തെ ജനങ്ങള്‍. കോർപ്പറേഷൻ വാര്‍ഡുകളിലും അനുബന്ധ പഞ്ചായത്തുകളിലും ഇറച്ചി മാലിന്യങ്ങൾ,കടകളില്‍ നിന്നും തള്ളുന്ന മാലിന്യങ്ങള്‍ തുടങ്ങിയവ ജലശയങ്ങളിൽ നികേഷേപിക്കുന്നത് വഴി ജനങ്ങള്‍ പൊറുതി മുട്ടുന്നു.ഇത് വഴി കുടിവെള്ളം മലിനമാകാനുള്ള സാധ്യത നിലനില്‍ക്കുന്നതും ഭീഷണിയായിരിക്കുകയാണ്. കൂടാതെ മാലിന്യങ്ങൾ നിറഞ്ഞ ഓടകളിൽ അഴുക്കുജലം കെട്ടിക്കിടക്കുന്നത് കൊതുകുകൾ പെരുകാൻ ഇടയാക്കും. ഇത്ചിക്കൻഗുനിയ പോലുള്ള രോഗങ്ങൾ വ്യാപിക്കാനും ഇടയാക്കും.
ജില്ലയിൽ എലിപ്പനി, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി, എച്ച്.വണ്‍.എന്‍.വണ്‍ തുടങ്ങിയ വൈറസ് രോഗങ്ങൾക്ക് ചികിത്സ തേടി സർക്കാർ ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ എണ്ണം പ്രതിദിനം ആയിരത്തിന് മുകളിലാണ്. ഈ വർഷം എലിപ്പനി,ഡെങ്കിപ്പനി, എച്ച്.വണ്‍.എന്‍.വണ്‍ എന്നിവ ബാധിച്ച് നിരവധിപേര്‍ ജില്ലയിൽ മരിച്ചിരുന്നു.
മാലിന്യങ്ങൾ വഴിയിൽ തള്ളുന്നത് പിടികൂടാൻ രൂപീകരിച്ച സ്കോഡുകളുടെ പ്രവർത്തനം പലസ്ഥലങ്ങളിലും പ്രവർത്തനരഹിതമായ സാഹചര്യം മുതലെടുത്താണ് ഇറച്ചി മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ വഴിയരികൾ നിക്ഷേപിക്കുന്നത്.
മഴക്കാലം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോഴും സാംക്രമിക രോഗങ്ങൾ തടയിടുന്നതിന് വേണ്ട യാതൊരു നടപടിയും അധികൃതര്‍ കൈക്കൊണ്ടിട്ടില്ല.