ആലപ്പുഴ : അഞ്ചാം തവണയും നെഹ്റു ട്രോഫി കപ്പ് ഉയർത്തി പള്ളാത്തുരുത്തി ബോട്ട് ക്ലബ്.
ഫോട്ടോ ഫിനിഷിൽ സെക്കന്റുകളുടെ വ്യത്യാസത്തിൽ കാരിച്ചാൽ വിയാപുരത്തെ മറികടന്നാണ് പള്ളാത്തുരുത്തി കാരിച്ചാൽ കപ്പ് സ്വന്തമാക്കിയത്. 4.29785 മിനിറ്റിൽ ഫിനിഷ് ചെയ്താണ് തുടർച്ചയായി അഞ്ചാം തവണയും കപ്പ് സ്വന്തമാക്കിയത്. ഇതോടെ പതിനാറാം തവണയാണ് കാരിച്ചാൽ ചുണ്ടൻ നെഹ്റു ട്രോഫി കീരീടം ചൂടുന്നത്.