വിവിധ സർക്കാർ വകുപ്പുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാസ്പ് സ്കീം മുഖേന താത്കാലികാടിസ്ഥാനത്തിൽ ഇ-ഹെൽത്ത് സപ്പോർട്ടിങ് സ്റ്റാഫിന്റെ ഒഴിവിലേക്ക് ഒക്ടോബർ 10ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. മൂന്നു വർഷത്തെ ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടർ ഡിപ്ലോമ, ഹാർഡ് വെയർ ആൻഡ് നെറ്റ്‌വർക്കിങ്/ ഹോസ്പിറ്റൽ മാനേജ്മെന്റ് സോഫ്റ്റ് വെയർ ആൻഡ് ഇംപ്ലിമെന്റേഷനിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ആണ് യോഗ്യത. വേതനം 17,000 രൂപ. പ്രായപരിധി 18-41.

അഭിമുഖ തീയതി www.gmckollam.edu.in ൽ പ്രസിദ്ധീകരിക്കും. അഭിമുഖത്തിന് ഹാജരാകുമ്പോൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും സഹിതം കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ  സമർപ്പിക്കണം.

ഡോക്ടറെ നിയമിക്കുന്നു

പൂഴനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഡോക്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ് തത്തുല്യ യോഗ്യതയും കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും വേണം. ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിൽ 14 ന് ഉച്ചയ്ക്ക് 2.30 ന് ഇന്റർവ്യൂ നടക്കും.

തൊഴിലധിഷ്ഠിത ടൂറിസം / ഹോസ്പിറ്റാലിറ്റി കോഴ്സുകളിൽ സീറ്റൊഴിവ്

സംസ്ഥാന ടൂറിസം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) – ൽ തൊഴിലധിഷ്ഠിത ടൂറിസം/ ഹോസ്പിറ്റാലിറ്റി കോഴ്സുകൾക്ക് സീറ്റൊഴിവ്. കേരള സർക്കാരിന്റെ സ്‌കോളർഷിപ്പോടുകൂടി പെൺകുട്ടികൾക്ക് പഠിക്കാനാകുന്ന മൾട്ടി – സ്‌കിൽഡ് ഹോസ്പിറ്റാലിറ്റി കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ബിരുദ ധാരികൾക്ക് ഉതകുന്ന പി.ജി.ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി കോഴ്സിനും പി.ജി ഡിപ്ലോമ ഇൻ പബ്‌ളിക് റിലേഷൻ ഇൻ ടൂറിസം കോഴ്‌സിനും സീറ്റുകൾ ഒഴിവുണ്ട്.

ഉടൻ ആരംഭിക്കുന്ന കേന്ദ്രസർക്കാരിന്റെ എച്ച്.എസ്.ആർ.ടി പദ്ധതിക്ക് കീഴിൽ സൗജന്യമായി പഠിക്കാവുന്ന മൾട്ടി ക്യൂസിൻ കുക്ക്, ഫ്രണ്ട് ഓഫീസ് അസോസിയേറ്റ് എന്നീ കോഴ്സുകളിലും സീറ്റ് ഒഴിവുണ്ട്. എല്ലാ കോഴ്സുകൾക്കും ഇന്റേൺഷിപ്പ് നൽകും. പ്ലെയ്സ്മെന്റ് ലഭ്യമാകുന്നതിനുള്ള സൗകര്യവും ഒരുക്കും.

വിശദവിവരങ്ങൾക്ക് www.kittsedu.org സന്ദർശിക്കുക. പൂരിപ്പിച്ച അപേക്ഷകൾ ഒക്ടോബർ ഏഴിനകം ഡയറക്ടർ, കിറ്റ്‌സ്, റെസിഡൻസി, തൈക്കാട്, തിരുവനന്തപുരം – 14 എന്ന വിലാസത്തിൽ ലഭിക്കണം.