പോലീസ് സ്റ്റേഷനിലെ പ്രവർത്തനങ്ങൾ നേരിട്ട് അറിയാൻ കുട്ടി പോലീസ് ; മധുരം നൽകി സ്വീകരിച്ച് പൊലീസ്

കൊല്ലം : കൊല്ലം നഗരത്തിലെ ക്രിസ്തുരാജ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ  എസ്.പി.സി. വിദ്യാർത്ഥികൾ  കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. പൊലീസ് സ്റ്റേഷനിലെ ദൈനംദിന പ്രവർത്തനങ്ങളെ കുറിച്ചും പൊലീസിന്റെ സംവിധാനങ്ങളെ കേഡറ്റ്കൾക്കു പരിചയപ്പെടുന്നതിനും വേണ്ടിയാണ് സന്ദർശനം.
സർദാർ വല്ലഭായ് പട്ടേൽ പോലീസ് മ്യൂസിയം, വനിത സെൽ, കൺട്രോൾ റൂം തുടങ്ങിയവയും സന്ദർശിച്ച എസ്പിസി കേഡറ്റുകൾക്ക്  കൺട്രോൾ  റൂമിന്റെ പ്രവർത്തനം എസ്.ഐ. ഗിൽസൺ ഫെർണ്ടാണ്ടസ് വിശദീകരിച്ചു കൊടുത്തു.
പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും, ഉദ്യോഗസ്ഥരുടെ ചുമതലകളും,നിലവിൽ സ്റ്റേഷനിൽ  ഉപയോഗിക്കുന്ന ആയുധങ്ങളെക്കുറിച്ചും,വയർലെസ് സംവിധാനത്തെക്കുറിച്ചും, കുറ്റകൃത്യങ്ങൾ തടയുന്നതിന് ആവശ്യമായ ബോധവൽക്കരണം കേഡറ്റുകൾ എന്ന നിലയിൽ  സമൂഹത്തിന് നൽകാൻ ഉണ്ടെന്നും,കുട്ടികൾക്കും യുവാക്കൾക്കും ഇടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം  നിയന്ത്രിക്കുവാൻ കേഡറ്റുകൾക്ക് ഉത്തരവാദിത്തമുണ്ടെന്നും
ഐ. എസ്. എച്ച്. ഒ. അനിൽ കുമാർ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചുകൊണ്ട് പറഞ്ഞു.
എസ്. ഐ.ഷബ്നം, എ. ഡി.എൻ. ഒ. രാജേഷ്, എ.എൻ. ഒ. വൈ.സാബു, സീനിയർ സി.പി. ഒ. ബിനു   മറ്റ് ഉദ്യോഗസ്ഥർ സ്റ്റേഷനിലെ വിവിധ പ്രവർത്തനങ്ങൾ വിശദീകരിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ  പ്രവീൺ ജോസഫ്, ജോണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.