ആലപ്പുഴ: യുവാവ് ഇടിമിന്നലേറ്റു മരിച്ചു. പാടശേഖരത്ത് കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേൽക്കുകയായിരുന്നു.
ആലപ്പുഴയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കൊടുപ്പുന്ന സ്വദേശി രാഹുൽ (30) ആണ് മരിച്ചത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു