വിമാന ജീവനക്കാർ ഉൾപ്പടെ എല്ലാവരും മരണപ്പെട്ടു.

ഗുജറാത്ത്‌ : അഹമ്മദാബാദ് വിമാന ദുരന്തത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായി ഔദ്യോഗിക റിപ്പോർട്ട് പുറത്ത് വന്നു.
ഗുജറാത്ത്‌ മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പടെയുള്ള യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.
മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ ഹോസ്റ്റലിന് മുകളിലായിരുന്നു വിമാനം തകർന്ന് വീണത്. നിരവധി വിദ്യാർത്ഥികൾക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
ഡൽഹിയിൽ നിന്നും അഹമ്മദാബാദിലേക്ക് എത്തി അവിടെനിന്നും ലണ്ടനിലേക്ക് പറന്നുയർന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്.