ഇരവിപുരത്ത് മാരക ലഹരിമരുന്നുമായി രണ്ടു യുവാക്കൾ പിടിയിൽ

കൊല്ലം: ഇരവിപുരത്ത് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എ-യുമായി (MDMA) രണ്ട് യുവാക്കളെ പോലീസ് പിടികൂടി.
പുളിയറ തെക്കതിൽ, പുത്തൻചന്ത, റെയിൽവേ ഗേറ്റിന് സമീപം ​ഷാരൂഖാൻ (27കാവുങ്ങൽ തെക്കതിൽ, ജീവി നഗർ, പട്ടത്താനം, വടക്കേവിളയിൽ ​റെനീഫ് (23) എന്നിവരെയാണ്
പുത്തൻചന്ത റെയിൽവേ ഗേറ്റിന് സമീപത്ത് നിന്ന്പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
​കൊല്ലം എ.സി.പി ഷെരീഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരവിപുരം എസ്.എച്ച്.ഒ രാജീവിന്റെ നിർദ്ദേശപ്രകാരമാണ് പരിശോധന നടത്തിയത്. ഒന്നാം പ്രതി ഷാരൂഖാന്റെ കൈവശം നിന്നും 2.21 ഗ്രാം എം.ഡി.എം.എയും, രണ്ടാം പ്രതി റെനീഫിൽ നിന്ന് 2.03 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. ലഹരിമരുന്ന് വിൽപനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 7,000 രൂപയും പോലീസ് ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ആഡംബര ജീവിതം നയിക്കുന്നതിനുള്ള പണം കണ്ടെത്താനാണ് തങ്ങൾ ലഹരിമരുന്ന് വിൽപനയിലേക്ക് കടന്നതെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു.
എസ്.ഐ രഞ്ചിത്ത്, സി.പി.ഒമാരായ വിഷ്ണു, അനീഷ്, സജിൻ, ഷംനാദ്, ഷാൻ അലി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്.

മാധ്യമപ്രവർത്തകന് നേരെ അതിക്രമം:

അറസ്റ്റ് നടപടികൾക്കിടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകനെ ഒരു സംഘം തടയാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിന് കാരണമായി. കണ്ടാലറിയാവുന്ന ചിലർ മാധ്യമപ്രവർത്തകന് നേരെ തിരിയുകയായിരുന്നുവെങ്കിലും പോലീസ് ഇടപെട്ട് ഇവരെ തടയുകയും സ്ഥിതിഗതികൾ ശാന്തമാക്കുകയും ചെയ്തു