മദ്യവും കഞ്ചാവും നല്‍കി മയക്കി, 14കാരനുമായി ഇരുപതിലധികം തവണ ലൈംഗിക ബന്ധം; മുന്‍ അധ്യാപിക അറസ്റ്റില്‍

[ad_1]

വാഷിംഗ്ടൺ: പതിനാലുകാരിയായ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് അമേരിക്കയിലെ മുൻ ഹൈസ്കൂൾ അധ്യാപിക അറസ്റ്റിൽ. പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥിയെ മദ്യവും കഞ്ചാവും നല്‍കി മയക്കി കിടത്തിയ ശേഷമായിരുന്നു ഇവർ ആൺകുട്ടിയുടെ ലൈംഗികമായി ബന്ധപ്പെട്ടത്. 30 കാരിയായ മെലിസ മേരി കര്‍ടിസാണ് അറസ്റ്റിലായത്. 2015ലാണ് കേസിനാസ്പദമായ സംഭവം.

മെലിസയ്ക്ക് 22 വയസ് പ്രായമുള്ളപ്പോഴായിരുന്നു ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്. 2015 ൽ എട്ടാംക്ലാസുകാരനായ വിദ്യാര്‍ഥിയെ ആണ് മെലിസ ലൈംഗികമായി ദുരുപയോഗം ചെയ്തത്. തനിക്ക് 14 വയസ് മാത്രം പ്രായമുണ്ടായിരുന്നപ്പോള്‍ ക്ലാസിലെ അധ്യാപികയായിരുന്ന മെലിസ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് യുവാവ് പരാതി നൽകിയതിനെ തുടർന്നാണ് പോലീസ് അന്വേഷണം പ്രഖ്യാപിച്ചത്.

വിദ്യാര്‍ഥിക്ക് മദ്യവും കഞ്ചാവും നല്‍കി മയക്കിയ ശേഷം 20ലേറെ തവണ ലൈംഗികമായി ഉപയോഗിച്ചുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നാണ് അറസ്റ്റ്. 2015 ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നും രണ്ട് വര്‍ഷത്തോളം മെലിസ ഇതേ സ്കൂളില്‍ ടീച്ചറായിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു. മെലിസയുടെ വാഹനത്തില്‍ വച്ചും വീട്ടില്‍ വച്ചും പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.



[ad_2]