ജിമ്മില്‍ വെച്ച് കുത്തേറ്റ 24കാരനായ വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി

[ad_1]

ഇന്‍ഡ്യാന: ഫിറ്റ്നസ് സെന്ററിലുണ്ടായ കത്തി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു. 24 കാരനായ വരുണ്‍ രാജ് ആണ് മരിച്ചത്. ഒക്ടോബര്‍ 29ന് ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ പ്രതി തലയില്‍ കുത്തി വീഴ്ത്തുകയായിരുന്നു. യു.എസിലെ ഫിറ്റ്‌നസ് സെന്ററിലായിരുന്നു സംഭവം.

യുഎസ് സ്റ്റേറ്റ് ഓഫ്  ഇന്‍ഡ്യാനയിലെ വാല്‍പാറൈസോ സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട വരുണ്‍ രാജ്. തെലങ്കാനയിലെ ഖമ്മം സ്വദേശിയാണ്. ഒക്ടോബര്‍ 29 ന് പബ്ലിക് ജിമ്മില്‍ വെച്ച് പ്രതി ജോര്‍ദാന്‍ ആന്ദ്രേഡ് (24) വരുണിനെ ആക്രമിക്കുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ആക്രമണത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

 



[ad_2]