2023-ലെ വിശ്വസുന്ദരിപ്പട്ടം കരസ്ഥമാക്കി നിക്കരാഗ്വയില്‍ നിന്നുള്ള ഷീനിസ് പലാസിയോസ്. സാല്‍വഡാോറില്‍ വച്ചു നടന്ന മിസ് യൂണിവേഴ്സ് മത്സരത്തില്‍ 84 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരികളെ പിന്തള്ളിയാണ് ഷീനിസ് വിജയകിരീടം നേടിയത്.
2022ലെ വിശ്വസുന്ദരിപ്പട്ടം കരസ്ഥമാക്കിയ അമേരിക്കയുടെ ബോണി ഗബ്രിയേല്‍ ഷീനിസിന് കിരീടമണിയിച്ചു.
മിസ് യൂണിവേഴ്സ് പട്ടം കരസ്ഥമാക്കുന്ന ആദ്യത്തെ നിക്കാരഗ്വക്കാരിയാണ് ഷീനിസ്. ഓസ്ട്രേലിയയുടെ മൊറായ വില്‍സണ്‍ രണ്ടാംസ്ഥാനവും തായ്ലന്റിന്റെ അന്റോണിയ പൊര്‍സില്‍ഡ് മൂന്നാംസ്ഥാനവും നേടി.
കമ്മ്യൂണിക്കേഷൻസില്‍ ബിരുദമുള്ള ഷീനിസ് മാനസികാരോഗ്യ രംഗത്തും തന്റേതായ ഇടം സൃഷ്ടിച്ചിട്ടുള്ള വ്യക്തിത്വമാണ്. ഉത്കണ്ഠാരോഗമുള്ള ഷീനിസ് അണ്ടര്‍സ്റ്റാന്റ് യുവര്‍ മൈൻഡ് എന്ന പേരില്‍ ഒരു പ്രൊജക്ടും ആരംഭിച്ചിട്ടുണ്ട്. മാനസികാരോഗ്യത്തേക്കുറിച്ച് കൂടുതല്‍ ചര്‍ച്ചചെയ്യുകയും അതേക്കുറിച്ചുള്ള മനോഭാവം മാറ്റുകയുമാണ് ഷീനിസ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യയെ പ്രതിനിധീകരിച്ച് ചണ്ഡിഗഡ് സ്വദേശിയായ ശ്വേത ശാര്‍ദ എന്ന ഇരുപത്തിമൂന്നുകാരിയും പങ്കെടുത്തിരുന്നു. എന്നാല്‍ അവസാന ഇരുപതുപേരില്‍ മാത്രമേ ശ്വേതയ്ക്ക് ഉള്‍പ്പെടാനായുള്ളു.