ഹൂദി വിമതർ ആക്രമണം കടലിലേക്കും വ്യാപിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി

ഇസ്രയേലി കപ്പല്‍ പിടിച്ചെടുത്ത ഹൂതിവിമതരെ തീര്‍ക്കാന്‍ ജൂതപ്പട;പിന്നില്‍ കളിച്ചിരിക്കുന്നത് ഇറാനെന്ന് നെതന്യാഹു,ടെഹ്‌റാന്‍ ഞെട്ടുന്ന പണിവരുന്നുണ്ടെന്ന് ഇസ്രയേല്‍,ഹൂതിവിമതരുടെ നടപടി ഹമാസിന് തിരിച്ചടി ആകുമെന്ന് ഉറപ്പ്,ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ അലയൊലികള്‍ കടല്‍സഞ്ചാര പാതകളിലേക്കും വ്യാപിക്കുന്നു.
ചെങ്കടലില്‍ ഇസ്രയേലിന്റെ കപ്പല്‍ പിടിച്ചെടുത്ത് യമനിലെ ഹൂതിവിമതര്‍. ഹമാസിന് പിന്തുണ പ്രഖ്യാപിച്ച്‌ യുദ്ധക്കളത്തില്‍ ഒളിപ്പോരുമായ് രംഗത്തുള്ള ഹൂതിസേന കപ്പല്‍ പിടിച്ചെടുത്ത് ഇസ്രയേലിനെ വെല്ലുവിളിച്ചിരിക്കുന്നത്. ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ അലയൊലികള്‍ കടല്‍സഞ്ചാര പാതകളിലേക്കും വ്യാപിക്കുന്നു. തുര്‍ക്കിയില്‍ നിന്ന് ഇന്ത്യയിലേക്ക് പോവുകയായിരുന്ന ‘ഗാലക്‌സി ലീഡര്‍’ എന്ന കപ്പലാണ് ഹൂതി വിമതര്‍ റാഞ്ചിയത്. കപ്പലില്‍ ഇസ്രയേലി പൗരന്മാരില്ലെന്നാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര സമുദ്ര സുരക്ഷയ്ക്ക് അനന്തരഫലങ്ങള്‍ ഉണ്ടാക്കുന്ന സംഭവത്തെ ഇറാന്‍ ഭീകരത എന്നാണ് ഇസ്രായേല്‍ വിശേഷിപ്പിച്ചത്. ഹൂതിവിമതരുടെ നടപടി ഹമാസിന് തിരിച്ചടി ആകുമെന്ന് ഉറപ്പ്. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഖത്തറിനോട് കരഞ്ഞ്‌നിലവിളിക്കുകയായിരുന്നു ഹമാസ്. വെടിനിര്‍ത്തല്‍ കരാറിന് ധാരണയാകുമെന്ന സൂചനകല്‍ പുറത്ത് വന്നിരുന്നു. ഇതിനിടയിലാണ് ഹൂതികള്‍ കപ്പല്‍ പിടിച്ചത് ഇതിന്റെ തിരിച്ചടി ഹമാസ് നേരിടേണ്ടി വരും.

കപ്പല്‍ തട്ടിയെടുത്തതായി ഒരു ഹൂതി ഉദ്യോഗസ്ഥനില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചതായി ആല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഗസ്സ ആക്രമണത്തിന് പ്രതികാരമായി യമന്‍ അതിര്‍ത്തിയിലൂടെ സഞ്ചരിക്കുന്ന ഇസ്രയേലി ഉടമസ്ഥതയിലുള്ളതും ഇസ്രയേലി പതാകയുള്ളതുമായ കപ്പലുകള്‍ റാഞ്ചുമെന്ന് ഹൂതി വക്താവ് യഹ്‌യ സരിയ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം കപ്പലുകളില്‍ ജോലി ചെയ്യുന്ന പൗരന്മാരെ പിന്‍വലിക്കാന്‍ മറ്റു രാജ്യങ്ങളോട് ഹൂതി സേന ആവശ്യപ്പെട്ടിരുന്നു. ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെ ഹൂതികള്‍ നിരവധി തവണ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള തങ്ങളുടെ പലസ്തീനിയന്‍ സഹോദരങ്ങള്‍ക്കെതിരായ ആക്രമണവും നികൃഷ്ടമായ കുറ്റകൃത്യങ്ങളും അവസാനിപ്പിക്കുന്നതുവരെ ഇസ്രായേലിനെതിരെ തങ്ങളുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഹൂതി വ്യക്താവ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

സംഭവത്തെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അപലപിച്ചു. ഇസ്രയേലി കപ്പലാണ് തട്ടിയെടുത്തതെന്ന് ഹൂതി വക്താക്കളെ ഉദ്ധരിച്ച്‌ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. തുറമുഖ നഗരമായ സാലിഫിലേക്കാണ് കപ്പല്‍ കൊണ്ടുപോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം തങ്ങളുടെ കപ്പലല്ല ഹൂതികള്‍ തട്ടിക്കൊണ്ടുപോയതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന എക്‌സില്‍ കുറിച്ചു. ബ്രിട്ടീഷ് കമ്ബനിയുടെ ഉടമസ്ഥതയിലുള്ളതും ജാപ്പനീസ് കമ്ബനി പ്രവര്‍ത്തിപ്പിക്കുന്നതുമായ കപ്പലാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. എന്നാല്‍ കപ്പലിന്റെ ഭാഗിക ഉടമ ഇസ്രയേല്‍ വ്യവസായിയായ എബ്രഹാം ഉങ്കറാണെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കപ്പലില്‍ 25 ജീവനക്കാരാണുള്ളത്. എന്നാല്‍ ഇക്കൂട്ടത്തില്‍ ഇസ്രയേലികളില്ലെന്ന് നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി. യുക്രെയ്ന്‍, ബള്‍ജീരിയ, ഫിലിപ്പീന്‍സ്, മെക്‌സിക്കോ എന്നീ രാജ്യക്കാരാണ് ജീവനക്കാരെന്നാണ് ഇസ്രയേല്‍ സര്‍ക്കാര്‍ പറയുന്നത്. ഹൂതികള്‍ പിടിച്ചെടുത്ത കപ്പലിന്റെ ഉടമസ്ഥതയിലോ പ്രവര്‍ത്തനത്തിലോ അതിന്റെ അന്താരാഷ്ട്ര ജീവനക്കാരുടെ രൂപീകരണത്തിലോ ഇസ്രായേല്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. ആഗോള തലത്തില്‍ വളരെ ഗുരുതരമായ സംഭവം എന്നാണ് കപ്പല്‍ പിടിച്ചെടുത്തതിനെ ഇസ്രായേല്‍ സര്‍ക്കാര്‍ വിശേഷിപ്പിച്ചത്. ഇറാന്‍ പിന്തുണയോടെയുള്ള തീവ്രവാദ പ്രവര്‍ത്തനത്തെ ശക്തമായി അപലപിക്കുന്നതായും ആഗോള കപ്പല്‍ പാതകളുടെ സുരക്ഷയില്‍ ഇത് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഇസ്രയേല്‍ പ്രസ്താവിച്ചു. നേരത്തെ മുഴുവന്‍ ഇസ്രയേല്‍ കപ്പലുകളെയും ആക്രമിക്കുമെന്നാണ് ഹൂതി വിഭാഗം മുന്നറിയിപ്പു നല്‍കിയത്. ഇസ്രയേല്‍ ഉടമസ്ഥതയിലുള്ളതോ ഇസ്രയേന്‍ നേരിട്ട് നടത്തുന്നതോ ആയ കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടാകും. ഇസ്രയേല്‍ പതാക വച്ച കപ്പലുകളെയും വെറുതെവിടില്ലെന്നും അവര്‍ അറിയിച്ചു.

ചെങ്കടലിലും ബാബ് അല്‍ മന്ദേബ് കടലിടുക്കിലും ഇസ്രായേല്‍ കപ്പലുകളെ ലക്ഷ്യമിട്ട് ഇസ്രയേലിനെതിരെ ആക്രമണം തുടരുമെന്ന് ഹൂതി കമാന്‍ഡര്‍ പ്രഖ്യാപിച്ചിരുന്നു. വര്‍ഷങ്ങളായി, വടക്കന്‍ യെമന്‍ നിയന്ത്രിക്കുന്ന ഹൂതി വിമതര്‍ തങ്ങളുടെ ബഹുജന റാലികളില്‍ ഇസ്രായേലിനെ നശിപ്പിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് മുദ്രാവാക്യം വിളിക്കാറുണ്ട്. എന്നാല്‍ ഒക്ടോബര്‍ 7 ന് ഇസ്രായേല്‍ഹമാസ് യുദ്ധം ആരംഭിക്കുന്നത് വരെ അവര്‍ അത്തരമൊരു നടപടി സ്വീകരിച്ചിട്ടില്ലായിരുന്നു. ഈ ഷിയ മുസ്ലിം സേന തെക്കന്‍ ഇസ്രയേലിലേക്ക് കുറഞ്ഞത് ആറു ഡ്രോണുകളും മിസൈല്‍ ആക്രമണങ്ങളും നടത്തിയിട്ടുണ്ട്. ഗാസയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ബോംബാക്രമണത്തിനുള്ള പ്രതികാരമായാണ് ആക്രമണം നടത്തുന്നതെന്നും ‘ഇസ്രായേല്‍ ആക്രമണം നിര്‍ത്തുന്നത്’ വരെ ഇത് തുടരുമെന്നും ഹൂതികള്‍ പറഞ്ഞു.

ഇറാന്റെ പിന്തുണയുള്ള ഹമാസിനുള്ള പരസ്യ പിന്തുണയാണ് ഹൂതികളുടെ ആക്രമണങ്ങള്‍. മറ്റ് പ്രധാന അംഗങ്ങളായ ഹിസ്ബുള്ളയും യുദ്ധം ആരംഭിച്ചതുമുതല്‍ ഇസ്രായേലിനെതിരെ സ്ഥിരമായ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ സൈനിക പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ഹിസ്ബുള്ളയുമായും ഹമാസുമായും ഗ്രൂപ്പിന്റെ നേതൃത്വം ആശയവിനിമയം നടത്തുന്നുണ്ടെന്നും എന്നാല്‍ ഇറാന്‍ സര്‍ക്കാരുമായിട്ടല്ലെന്നും രണ്ട് ഹൂതി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവരുടെ ‘അമേരിക്കക്ക് മരണം, ഇസ്രായേലിന് മരണം’ എന്ന മുദ്രാവാക്യം തിരഞ്ഞെടുപ്പ്, വോട്ട് എന്നിവ മുന്നില്‍ കണ്ടല്ലെന്നും അതൊരു ജീവിതവും പ്രത്യയശാസ്ത്ര സിദ്ധാന്തവുമാണെന്ന് യെമനിലെ ചാത്തം ഹൗസിലെ റിസര്‍ച്ച്‌ ഫെല്ലോ ഫാരിയ അല്‍ മുസ്ലിമി പറഞ്ഞു. സംഘര്‍ഷം രൂക്ഷമാകാന്‍ മറ്റ് വഴികളും കാണുന്നുണ്ട്. ചെങ്കടലിലെ ഇസ്രായേലി കപ്പലുകളെ തന്റെ സേന ലക്ഷ്യമിടുന്നതായി ചൊവ്വാഴ്ച ഗ്രൂപ്പിന്റെ പരമോന്നത നേതാവ് അബ്ദുള്‍ മാലിക് അല്‍ ഹൂത്തി പറഞ്ഞിരുന്നു. ഹൂതി ആക്രമണങ്ങള്‍ സൗദി സര്‍ക്കാരുമായുള്ള അവരുടെ സമാധാന ചര്‍ച്ചകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും.

2014 മുതല്‍ ഹൂതികളുടെ ആയുധശേഖരം വലുപ്പത്തിലും വൈവിധ്യത്തിലും വളര്‍ന്നു വരികയാണ്. ഇറാന്‍ ഇവര്‍ക്ക് ആയുധം നല്‍കിയതായി വിശകലന വിദഗ്ധരും പാശ്ചാത്യ രഹസ്യാന്വേഷണ വിഭാഗങ്ങളും ആരോപിക്കുന്നു. ടെഹ്‌റാന്‍ ഇത് നിഷേധിച്ചിട്ടുണ്ട്. സമീപ വര്‍ഷങ്ങളില്‍, ഇറാനില്‍ നിന്ന് യെമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്കുള്ള വഴികളില്‍ റൈഫിളുകളും റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും മിസൈല്‍ ഭാഗങ്ങളും നിറഞ്ഞ നിരവധി കപ്പലുകള്‍ യുഎസ് നാവിക സേന തടഞ്ഞിരുന്നു. ഹൂതികളുടെ പക്കല്‍ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളും ചെറിയ ക്രൂയിസ് മിസൈലുകളും സൂയിസൈഡ് ഡ്രോണുകളും ഉണ്ടെന്ന് ആയുധ വിദഗ്ധര്‍ പറയുന്നു. ഹമാസിനേക്കാളും ഹിസ്ബുള്ളയേക്കാളും തങ്ങളുടെ ആയുധശേഖരത്തെ കുറിച്ച്‌ ഹൂതികള്‍ കൂടുതല്‍ തുറന്നു സംസാരിക്കാറുണ്ട്. സൈനിക പരേഡുകളില്‍ ‘ടോഫുന്‍’ പോലുള്ള പുതിയ ബാലിസ്റ്റിക് മിസൈലുകള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്