ടെല്‍ അവീവ്: ഹമാസ് ഭീകരവാദികളുടെ തടങ്കലില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ഇസ്രായേലി ബാലൻ നേരിട്ടത് കൊടിയ പീഡനങ്ങളെന്ന് റിപ്പോര്‍ട്ട്.
പന്ത്രണ്ട് വയസുകാരനായ ഏയ്തൻ യഹലോമിയെയാണ് ഭീകരര്‍ കൊടിയ ശാരീരിക- മാനസിക പീഡനങ്ങള്‍ക്ക് വിധേയനാക്കിയത്.
ഒക്ടോബര്‍ 7ന് ഹമാസ് ഭീകരവാദികള്‍ ഇസ്രായേലില്‍ നടത്തിയ കൂട്ടക്കൊലയുടെ നടുക്കുന്ന ദൃശ്യങ്ങള്‍ തുടര്‍ച്ചയായി കുട്ടിയെ കാണിച്ചുകൊണ്ടിരുന്നു. കരഞ്ഞപ്പോള്‍ കുട്ടിയുടെ തലയില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും ഏയ്തന്റെ ബന്ധു ദെവോറ കോഹൻ ഫ്രഞ്ച് മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഏയ്തൻ യഹലോമിയെ ഹമാസ് ഭീകരവാദികള്‍ ആദ്യം ഗാസയിലെത്തിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്ന പലസ്തീനികളെ കൊണ്ട് കുട്ടിയെ അടിപ്പിച്ചുവെന്നും ദെവോറ വെളിപ്പെടുത്തി. തിങ്കളാഴ്ച രാത്രിയാണ് ഏയ്തനെ ഹമാസ് ഭീകരര്‍ വിട്ടയച്ചത്. ചൊവ്വാഴ്ച തന്നെ തടങ്കലില്‍ അവൻ നേരിട്ട ക്രൂരതകള്‍ വെളിപ്പെടുത്തി ദെവോറ രംഗത്ത് വരികയായിരുന്നു.