നിർമ്മിത ബുദ്ധിക്ക് കടിഞ്ഞാൺ ഇടാൻ നിയമവുമായി യൂറോപ്യൻ യൂണിയൻ

നിര്‍മിതബുദ്ധിയെ വരുതിയിലാക്കാനുള്ള സമഗ്ര നിയമങ്ങളുടെ കരാറിന് അംഗീകാരം നല്‍കി യൂറോപ്യന്‍ യൂണിയന്‍. യൂഎസ്, ചൈന, യുകെ ഉള്‍പ്പടെയുള്ള രാജ്യങ്ങളെ മറികടന്നാണ് യൂറോപ്യന്‍ യൂണിയന്‍ നിര്‍മിതബുദ്ധിയെ നിയന്ത്രിക്കുന്നതിനായുള്ള നിയമനിര്‍മാണം നടത്തിയത്. യൂറോപ്യന്‍ പാര്‍ലമെന്റും യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളും തമ്മില്‍ നടന്ന മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാറിന് ധാരണയായത്.നിയമത്തിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2025 ന് മുമ്പ് തന്നെ നിയമം നിലവില്‍വരാനാണ് സാധ്യത.

യൂറോപ്പില്‍ ഒരു എഐ പരിതസ്ഥിതി വികസിപ്പിച്ചെടുക്കുന്നതിന് വേണ്ടിയാണ് ഈ നിയമനിര്‍മാണം എന്നും മനുഷ്യന് പ്രാധാന്യം നല്‍കിയാണ് ഇവ തയ്യാറാക്കിയിരിക്കുന്നത് എന്നും പാര്‍ലമെന്റിലെ ചര്‍ച്ചാ സംഘത്തിന് നേതൃത്വം നല്‍കിയ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗം ബ്രാന്‍ഡോ ബെനെഫെയ് പറഞ്ഞു.