ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലെ ചാൾസ് യൂണിവേഴ്സിറ്റിയിൽ ഉണ്ടായ വെടിവെപ്പിൽ നിരവധി പേർക്ക് മരണം സംഭവിച്ചു. വെടിവെപ്പിൽ 11 പേർ കൊല്ലപ്പെട്ടതായും അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തിയതായും പോലീസ് വൃത്തങ്ങൾ പറഞ്ഞു. അതേസമയം കെട്ടിടത്തിൽ നിന്നും മുഴുവൻ പേരെ ഒഴിപ്പിച്ചതായും പോലീസ് അറിയിച്ചു. വെടിവെപ്പിൽ 25 ഓളം പേർക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.