ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന് തീപിടിച്ചു

ടോക്കിയോ : ജപ്പാനിലെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഹനേദ
വിമാനത്താവളത്തില്‍ ജപ്പാന്‍ എയര്‍ലൈന്‍സിന് തീപിടിച്ചു. റണ്‍വേയില്‍ വച്ചാണ് വിമാനത്തില്‍ തീപടര്‍ന്നത്. തീ പിടിച്ച വിമാനം മുന്നോട്ടുനീങ്ങുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. അഗ്‌നിശമനസേന തീ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഹനേദ വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണു റിപ്പോര്‍ട്ട്.
വിമാനത്തില്‍ 300ലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നതായി അധികൃതര്‍ പറഞ്ഞു. എല്ലാവരെയും സുരക്ഷിതരായി ഒഴിപ്പിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു