ദില്ലി : കടൽക്കൊള്ളക്കാർ റാഞ്ചിയെ കപ്പൽ വീണ്ടെടുത്ത് ഇന്ത്യൻ നാവികസേന.
സോമാലിയൻ കടൽ കൊള്ളക്കാർ റാഞ്ചിയ എം വി ലീല നോർവേക്ക് എന്ന ചരക്ക് കപ്പൽ ആണ് ഇന്ത്യൻ നാവികസേന മണിക്കൂറുകൾക്കുള്ളിൽ മോചിപ്പിച്ചത്. ഇന്ത്യൻ നാവികസേനയുടെ മുന്നറിയിപ്പിനെ തുടർന്നാണ് കടൽക്കൊള്ളക്കാർ കപ്പൽവിട്ട് രക്ഷപ്പെട്ടത്.
കപ്പലിൽ ഉണ്ടായിരുന്ന 21 ജീവനക്കാരും സുരക്ഷിതർ. ഇതിൽ 15 പേർ ഇന്ത്യക്കാരാണ്.
ലോകത്ത് തന്നെ ആദ്യമായാണ് സോമാലിയൻ കടൽ കൊള്ളക്കാർ റാഞ്ചിയെ കപ്പൽ മണിക്കൂറുകൾക്കുള്ളിൽ കൊള്ളക്കാരെ തുരത്തി പോറലേൽക്കാതെ ജീവനക്കാരെ മോചിപ്പിക്കുന്നത്.