കോഴിക്കോട് : സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ വെട്ടിക്കൊന്ന . പ്രതി പിടിയിൽ.
കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി വി സത്യനാഥനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ മുൻ ബ്രാഞ്ച് കമ്മിറ്റി അംഗം പെരുവട്ടൂർ സ്വദേശി അഭിലാഷ് കുറ്റം സമ്മതിച്ചു.
പെരുവട്ടൂർ ചെറിയപ്പുറം ക്ഷേത്രോത്സവത്തിനിടെ നടന്ന ഗാനമേളക്കിടയിൽ ആയിരുന്നു കൊലപാതകം നടന്നത്.വെട്ടേറ്റ സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. വ്യക്തിവിരോധമാണ് ക്രൂര കൊലപാതത്തിന് കാരണമെന്ന് കോഴിക്കോട് റൂറൽ എസ്പി അറിയിച്ചു. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും റൂറൽ എസ്പി അരവിന്ദ് സുകുമാർ പറഞ്ഞു.
മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍നിന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.
സിപിഎം ഇന്ന് കൊയിലാണ്ടിയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Next Post