തിരുവനന്തപുരം : ജനവിരുദ്ധവും വർഗീയ അജണ്ടയുടെ ഭാഗവുമായ പൗരത്വ ഭേദഗതി കേരളത്തിൽ നടപ്പിലാക്കില്ലന്ന് മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി ചട്ടങ്ങൾക്കെതിരെ മുഖ്യമന്ത്രി ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലീങ്ങളെ രണ്ടാംതരം പൗരന്മാരാക്കുന്ന സി എ എ കേരളത്തിൽ നടപ്പിലാക്കില്ല. തെരഞ്ഞെടുപ്പിന് മുമ്പ് ധൃതിപിടിച്ച് ഉണ്ടാക്കിയ ചട്ടം തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ളതാണ്. നിയമപരമായ തുടർ
നടപടിക്ക് കേരളം തയ്യാറാണ്. ഈ ഹീന പ്രവർത്തി അന്താരാഷ്ട്ര തലത്തിൽ തന്നെ വിമർശിക്കപ്പെടുന്നു. ഇന്ത്യ എന്ന ആശയത്തിന് എതിരാണ് പൗരത്വ ഭേദഗതി. മതത്തിന്റെ പേരിൽ ജനവിഭാഗങ്ങളെ വേർതിരിക്കാനാവില്ലന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ നിയമം ഭേദഗതിക്കെതിരെ ആദ്യം തൊട്ട് തന്നെ ശക്തമായ പ്രതിഷേധം ഉയർത്തിയത് സിപിഎം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.