തൊഴിലാളികളെ ബന്ദികളാക്കി കവർച്ച; നാല് പ്രതികൾ പിടിയിൽ
Crime, Kerala

തൊഴിലാളികളെ ബന്ദികളാക്കി കവർച്ച; നാല് പ്രതികൾ പിടിയിൽ

Spread the love

കോട്ടയം: ഏറ്റുമാനൂർ പേരൂരിനടുത്ത് അന്യസംസ്ഥാന തൊഴിലാളികളെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണുകളും കവർന്ന കേസിൽ നാല് പ്രതികൾ പിടിയിൽ. പ്രായപൂർത്തിയാകാത്ത രണ്ട് പേരടക്കം പശ്ചിമബംഗാൾ സ്വദേശി ബകീർ മണ്ടോൾ, വേളൂർ സ്വദേശി മിഥിൽരാജ് എന്നിവരാണ് പിടിയിലായത്. കേസിൽ ആകെ 15 പ്രതികളാണുള്ളത്.

ശനിയാഴ്ച അർധരാത്രിയിലാണ് പൂവത്തുംമൂട്ടിലെ തൊഴിലാളി ക്യാമ്പിൽ കവർച്ച നടന്നത്. മുഖംമൂടി ധരിച്ചെത്തിയ 15 അംഗ സംഘം ക്യാമ്പിലുണ്ടായിരുന്ന 33 തൊഴിലാളികളെ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്. സംഭവത്തിൽ കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

11/08/2026
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534