ഇരവിപുരം ബാർ ആക്രമിക്കുകയും, പോലീസ് ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ
കൊല്ലം : ഇരവിപുരം ലക്ഷ്മണ ബാറിൽ അക്രമം നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ.
ഇരവിപുരം വില്ലേജിൽ വല്ലക്കടവ് സുനാമി ഫ്ലാറ്റിൽ അലക്സണ്ടർ മകൻ ഹെമീ(29)നെ ആണ് ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായ ഹെമീൻ.ഇതോടെ ഈ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം 7 അയി.
കഴിഞ്ഞ ഞായറാഴ്ച രാത്രി 11 മണി കഴിഞ്ഞ് മദ്യം ആവശ്യപ്പെട്ട് ബാറിൽ എത്തിയ പ്രതികൾക്ക് മദ്യം കൊടുക്കാത്തതിലുള്ള വിരോധത്തിൽ ആണ് പ്രതികൾ ബാർ അടിച്ചു നശിപ്പിച്ചത്.
ബാറിന്റെ സെക്യൂരിറ്റി ക്യാബിൻ, ബോർഡ്, ബാറിന്റെ മുൻ വശം പാർക്ക് ചെയ്തിരുന്ന കാറിന്റെ പുറകു വശം ഡിക്കി, ചെടിച്ചട്ടികളും, ഫാൻസി ലൈറ്റ്കൾ എന്നിവ അടിച്ചു നശിപ്പിച്ചിരുന്നു.അക്രമത്തിൽ രണ്ടേ കാൽ ലക്ഷം രൂപയുടെ നഷ്ടം ബാറിനു ഉണ്ടായതായി ബാറുടമ അറിയിച്ചു.
ബാറിൽ അക്രമം നടക്കുന്ന വിവരം അറിഞ്ഞെത്തിയ ഇരവിപുരം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ പ്രതികളെ അവിടെ നിന്ന് പറഞ്ഞുവിട്ടെങ്കിലും ഹെമീൻ ഉൾപ്പെട്ട സംഘം രാത്രി 11.30ന് ഇരവിപുരം പോലിസ് സ്റ്റേഷനിൽ കയറി ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞു ആക്രമിക്കുകയായിരുന്നു.ആക്രമത്തിൽ സ്റ്റേഷൻ ജിഡി ചാർജ് വഹിച്ചിരുന്ന എ എസ് ഐ പ്രസന്നന്റെ തോളിന് പരിക്കേറ്റിരുന്നു.
പിടിയിലായ പ്രതികൾ പോലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസുകളിൽ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണ്.
ഇൻസ്പെക്ടർ ഷിബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അതിസാഹസികമായാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത്.