മത്സ്യബന്ധന വല വാങ്ങാനെത്തി മൊബൈൽ ഫോൺ മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ
Kerala

മത്സ്യബന്ധന വല വാങ്ങാനെത്തി മൊബൈൽ ഫോൺ മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ

Spread the love

കൊല്ലം: മത്സ്യബന്ധന വല വാങ്ങാനെത്തിയ ശേഷം മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ പള്ളിത്തോട്ടം പോലീസ് ആലപ്പുഴയിൽനിന്ന് അറസ്റ്റ് ചെയ്തു. ആലപ്പുഴ കാഞ്ഞിരംചിറ പാലയ്ക്കൽ ഹൗസിൽ ടോണി (26) ആണ് അറസ്റ്റിലായത്.

പള്ളിത്തോട്ടം പോലീസ് സ്റ്റേഷൻ പരിധിയിലെ പോർട്ട് ലോക്കർ റൂമിൽനിന്ന് പള്ളിത്തോട്ടം സ്വദേശി നെൽസന്റെ 30,000 രൂപ വിലവരുന്ന മൊബൈൽ ഫോണാണ് ഇയാൾ മോഷ്ടിച്ചത്. നെൽസന്റെ പക്കൽ മത്സ്യബന്ധന വല വാങ്ങാനെത്തിയ പ്രതി ഫോൺ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് ആലപ്പുഴയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.

പള്ളിത്തോട്ടം എസ്.എച്ച്.ഒ പ്രതിഭയുടെ നേതൃത്വത്തിൽ എസ്.ഐ നിരഞ്ജന, എ.എസ്.ഐ പ്രശാന്ത്, എസ്.സി.പി.ഒ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് നടത്തിയത്.

 

16/09/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534