കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് : തൃശ്ശൂർ ജില്ലാ സെക്രട്ടറിക്ക് ഇ ഡിയുടെ നോട്ടീസ്

തൃശൂർ : കരുവന്നൂരിൽ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിക്ക് ഇ ഡി നോട്ടീസ് അയച്ചു.
തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് നോട്ടീസിൽ.
അതേസമയം സമൻസ് ലഭിച്ചിട്ടില്ലെന്ന് എം എം വർഗീസ് പറഞ്ഞു. നോട്ടീസ് ലഭിച്ചാലും ഹാജരാകണമോ എന്നത് ആലോചിച്ചു തീരുമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭ ഇലക്ഷൻ സമയത്ത് പ്രതിപക്ഷ പാർട്ടികളെ വരുതിയിലാക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.