മലപ്പുറം : നിലമ്പൂർ പൂക്കോട്ടുംപാടത്ത് ബാന്റ് സെറ്റിന്റെ മറവിൽ ജീപ്പിൽ കടത്തിക്കൊണ്ട് വന്ന 18.58 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടി. എടക്കര സ്വദേശികളായ സിയാദ്, ജംഷീർ ബാബു, നൗഫൽ, റിയാദ് എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിന്റെ ചുമതലയുള്ള എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥരും, നിലമ്പൂർ എക്സൈസ് റേഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
എക്സൈസ് ഇൻസ്പെക്ടർമാരായ കെ.വി.വിനോദ്, ടി.ആർ.മുകേഷ് കുമാർ, ആർ.ജി.രാജേഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പ്രാജോഷ് കുമാർ, പ്രശാന്ത്, പ്രിവന്റീവ് ഓഫീസർമാരായ വിശാഖ്, കെ.മുഹമ്മദ് അലി, എം.എം.അരുൺകുമാർ, വി.സുഭാഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ, രജിത്, ഷംനാസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഡ്രൈവർമാരായ രാജീവ്, പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിനോജ് ഖാൻ സേട്ട് എന്നിവരും, നിലമ്പൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി.എച്ച്.ഷഫീക്ക് എന്നിവരുടെ അടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്