ബാംഗ്ലൂർ :സ്വകാര്യ നഴ്സിംഗ് കോളേജിലെ മലയാളി വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒന്നാം വർഷ നഴ്സിംഗ് വിദ്യാര്‍ത്ഥിനി അനാമികയാണ് മരിച്ചത്.
കര്‍ണാടക ദയാനന്ദ് സാഗര്‍ കോളേജ് വിദ്യാര്‍ത്ഥിനിയാണ് അനാമിക. ഹോസ്റ്റല്‍ മുറിയില്‍ എത്തിയ സുഹൃത്തുക്കളാണ് അനാമികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലന്നാണ് ലഭ്യമായ വിവരം. പോലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.