പള്ളിമൺ: കുഴഞ്ഞുവീണയാൾക്ക് അടിയന്തര സഹായം നൽകി പള്ളിമൺ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ബിബിൻ കൃഷ്ണൻ. വടക്കേ പാലപ്പള്ളി പുത്തൻവീട്ടിൽ മണി(56)യാണ് ഇന്നലെ രാത്രി വീട്ടിൽ കുഴഞ്ഞു വീണത്. ബന്ധുക്കൾ പരിഭ്രാന്തരായ സാഹചര്യത്തിൽ പ്രഥമ ശുശ്രൂഷയായി ബിബിൻ നൽകിയ സി പി ആർ ആണ് ജീവൻ നിലനിർത്താൻ സഹായിച്ചത്. എസ് പി സി – ജില്ലാ സഹവാസ ക്യാമ്പുകളിൽ നിന്നും ലഭിച്ച അറിവുകളാണ് ഇത്തരം ഒരു ഇടപെടലിന് സഹായിച്ചതെന്ന് ബിബിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.