തിരുവനന്തപുരത്ത് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റു

തിരുവനന്തപുരം : രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. തിരുവനന്തപുരം കാട്ടാക്കടയില്‍ ലഹരി മാഫിയയുടെ അതിക്രമം ചോദിക്കാൻ എത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ ശ്രീജിത്ത്, സജിന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്.
സംഭവത്തിൽ മുതിയവിള സ്വദേശി ജോബിൻ പിടിയിലായി .
പ്രദേശത്തെ ലഹരി മാഫിയയുടെ അതിക്രമം ചോദ്യം ചെയ്തതിൽ പ്രകോപിതരായ സംഘം ആണ് ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ചത്. നെഞ്ചില്‍ കുത്തേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം.