തിരുവനന്തപുരം: ജനാധിപത്യത്തിന്റെ ഉത്സവമായ നിയമസഭാ തിരഞ്ഞെടുപ്പ് സുതാര്യമാക്കാൻ പുത്തൻ സാങ്കേതിക വിദ്യയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. പെരുമാറ്റച്ചട്ട ലംഘനങ്ങളും സാമ്പത്തിക ക്രമക്കേടുകളും തത്സമയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ സഹായിക്കുന്ന ‘സി-വിജിൽ’ (cVIGIL) മൊബൈൽ ആപ്പ് പൂർണ്ണ സജ്ജമായി. ഒരു സാധാരണക്കാരന്റെ സ്മാർട്ട് ഫോൺ പോലും ഇനി തിരഞ്ഞെടുപ്പ് നിരീക്ഷകനായി മാറും. പരാതി നൽകാം, പേര് വെളിപ്പെടുത്താതെ തന്നെ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള പോസ്റ്ററുകൾ, പണമിടപാടുകൾ, മദ്യവിതരണം അല്ലെങ്കിൽ പ്രകോപനപരമായ പ്രസംഗങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ആർക്കും ഈ ആപ്പ് വഴി…
നിഴലായി പിന്തുടർന്ന് പോലീസ്; കത്തീഡ്രൽ മോഷണക്കേസ് പ്രതി മണിക്കൂറുകൾ ക്കുള്ളിൽ കുടുങ്ങി
കൊല്ലം: പുണ്യഗേഹത്തിൽ അർദ്ധരാത്രി അതിക്രമിച്ചു കയറി കവർച്ച നടത്തിയ മോഷ്ടാവിന് രക്ഷപെടാൻ നൽകിയത് വെറും മണിക്കൂറുകൾ മാത്രം. കൊല്ലം നഗരമധ്യത്തിലെ ജവഹർ ബാലഭവന് സമീപമുള്ള സെൻ്റ് തോമസ് ഓർത്തഡോക്സ‌് കത്തീഡ്രലിൽ മോഷണം നടത്തിയ പ്രതിയെ സിനിമാറ്റിക്കായ നീക്കത്തിലൂടെ ഈസ്റ്റ് പോലീസ് പിടികൂടി. കിളിമാനൂർ കല്ലറ സ്വദേശി സുധീരൻ (44) ആണ് ഇപ്പോൾ പോലീസിന്റെ അഴികൾക്കുള്ളിലായത്. അർദ്ധരാത്രിയിലെ കവർച്ച വെള്ളിയാഴ്ച രാത്രിയുടെ നിശബ്ദതയിലാണ് പ്രതി പള്ളിയിൽ അതിക്രമിച്ചു കയറിയത്. കബറിൽ സ്ഥാപിച്ചിരുന്ന വിശുദ്ധ കുരിശും വിളക്കുകളും കവർന്ന പ്രതി,…
ഒമാനിൽ മിന്നൽ പ്രളയം: രണ്ട് മലയാളി മരണം, ഒരാളെ കാണാനില്ല; വിനോദയാത്രയ്ക്കിടെ ദാരുണ അപകടം
മസ്കത്ത്: ഒമാനിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചു. പാലക്കാട് തൃത്താല സ്വദേശികളായ ഷംല, യൂസഫ് എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന റംല എന്നവർക്കായി തിരച്ചിൽ തുടരുകയാണ്. ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് മരിച്ച ഷംല. അപകടം വിനോദയാത്രയ്ക്കിടെ പെരുന്നാൾ അവധി ആഘോഷിക്കാനായി യൂസഫിന്റെ കുടുംബത്തോടൊപ്പം നിസാൻ പട്രോൾ വാഹനത്തിൽ യാത്ര പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ വാഹനം പെട്ടെന്നുണ്ടായ മിന്നൽ പ്രളയത്തിൽ (വാദി) അകപ്പെടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന നാല് കുട്ടികൾ ഉൾപ്പെടെ ആറ് പേർ…
പശ്ചിമേഷ്യയിൽ സമാധാന നീക്കവുമായി ഇറാൻ; മോദിയുമായി ചർച്ച നടത്തി പ്രസിഡന്റ് പെസഷ്കിയാൻ
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള നിർണ്ണായക നീക്കങ്ങളുമായി ഇറാൻ. മേഖലയിലെ മുഴുവൻ രാജ്യങ്ങളെയും ഉൾപ്പെടുത്തിയുള്ള സുരക്ഷാ ചട്ടക്കൂടിന് തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ അറിയിച്ചു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം തന്റെ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ആണവ പദ്ധതിയിൽ സുപ്രധാന നിലപാട് തങ്ങൾ ആണവായുധം വികസിപ്പിക്കില്ലെന്ന് ഇറാൻ ഔദ്യോഗികമായി അറിയിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തെ ആണവ നിലയങ്ങൾ അന്താരാഷ്ട്ര പരിശോധനയ്ക്ക് വിധേയമാക്കാമെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇറാന്റെ…







