യൂത്ത് കോൺഗ്രസ് നേതാവിന്റെ കൊലപാതകം ; പ്രതികളെ വെറുതെ വിട്ടു

തൃശൂർ : യൂത്ത് കോൺഗ്രസ് നേതാവ് ലാൽജിയെ കൊലപ്പെടുത്തിയ കേസിലെ 9 പ്രതികളെയും വെറുതെ വിട്ടു. തെളിവുകളുടെ ആഭാവത്തിലാണ് പ്രതികളെ വെറുതെ വിടുന്നതെന്ന് അഡീഷണൽ സെഷൻസ് കോടതി പറഞ്ഞു.
യൂത്ത് കോൺഗ്രസ്സിലെ ഗ്രൂപ്പ് വഴക്കിനെ തുടർന്നായിരുന്നു കൊലപാതകം. 2013 ഓഗസ്റ്റ് 16നായിരുന്നു ബൈക്കിലെത്തിയ ഒരു സംഘം അയ്യന്തോൾ മണ്ഡലം വൈസ് പ്രസിഡണ്ട് ആയിരുന്നു ലാൽജിയെ വെട്ടി കൊലപ്പെടുത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കോൺഗ്രസ് പ്രവർത്തകരാണെന്ന് തിരിച്ചറിഞ്ഞത്.കൊലപാത കേസിൽ ഉൾപ്പെട്ട പത്ത് പ്രതികളിൽ ഒരാൾ വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു.