തിരുവനന്തപുരം: ഇരുതലമൂരിയെ കടത്താൻ കൈക്കൂലി വാങ്ങിയ റേഞ്ച് ഫോറസ്റ്റ് ഓഫിസർക്ക് സസ്പെൻഷൻ. റെയ്ഞ്ച് ഓഫീസർ സുധീഷ് കുമാർ, ഡ്രൈവർ ദീപു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ഇരുതലമുരി കടത്തിയ പ്രതികളെ കേസില്‍ നിന്ന് ഒഴുവാക്കുന്നതിന്റെ ഭാഗമായി പരുത്തിപ്പള്ളി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീഷ് 1,45,000 രൂപ കൈക്കൂലി വാങ്ങുകയായിരുന്നു. ഗൂഗിള്‍ പേ അക്കൗണ്ട് വഴിയാണ് കൈക്കൂലി വാങ്ങിയത്.
കള്ളത്തടി കടത്താനുപയോഗിച്ച ലോറി വിട്ടു കൊടുക്കാൻ 35,000 രൂപ. കൈവശ ഭൂമിയിലെ റബ്ബർ വെട്ടാൻ അര ലക്ഷം രൂപ, തടിമില്ലിന്റെ ലൈസൻസ് പുതുക്കാൻ 3000 രൂപ, ഇങ്ങനെ വ്യാപകമായി കൈക്കൂലി പിരിച്ചതായി ഇവർക്കെതിരെ മുൻപും പരാതികളുയർന്നിരുന്നു
സംഭവം വിവാദം ആയതിനെ തുടർന്ന് സുധീഷിനെ സ്ഥലം മാറ്റിയെങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പരുത്തിപ്പള്ളിയില്‍ വീണ്ടും തിരിച്ചെത്തി. ഇത് ജനകീയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചതിനെ തുടർന്നായിരുന്നു സുധീഷിനെ സസ്പെൻഡ് ചെയ്തു കൊണ്ടുള്ള ഉത്തരവിറങ്ങിയത്.