കൊല്ലം: കോർപ്പറേഷൻ മേയറെ തടഞ്ഞ് പ്രതിഷേധക്കാർ.
പള്ളിത്തോട്ടത്ത് ഡോർമെറ്ററി നിർമ്മാണോദ്ഘാടനത്തിന് എത്തിയപ്പോൾ ആയിരുന്നു നാട്ടുകാർ മേയറെ തടഞ്ഞത്.
ഡോർമെട്രി പണിഞ്ഞത് കുട്ടികളുടെ കളിസ്ഥലം കയ്യേറി എന്ന് പറഞ്ഞാണ്
പ്രദേശവാസികൾ പ്രതിഷേധമുയർത്തിയത്.
120 ഓളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്തിന് സമീപത്തുള്ള 5 സെന്റ് സ്ഥലത്താണ് ഡോർമെറ്ററി നിർമ്മിച്ചത്. പരിസരവാസികളോട് യാതൊരുവിധ കൂടിയാലോചനകളും നടത്താതെയാണ് ഇങ്ങനെ ഒരു നിർമ്മാണം നടത്തിയതെന്നും അവർ ആരോപിച്ചു.തൊട്ടടുത്ത് നിർമ്മാണം പൂർത്തീകരിച്ച അംഗനവാടിയുടെ പ്രവർത്തനം ഇതുവരെ ആരംഭിക്കാതിരുന്നതും പ്രതിഷേധക്കാർ ചൂണ്ടിക്കട്ടി. പ്രതിഷേധം ഉയർന്നതോടെ ഉദ്ഘാടനം നടത്താതെ മേയർ തിരിച്ചുപോയി.