ഐസിയു പീഡനക്കേസിലെ സാക്ഷിയായ നഴ്സിംഗ് ഓഫീസർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ ഉപരോധിച്ചു

കോഴിക്കോട്: അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ ഉപരോധിച്ച് നഴ്സിംഗ് ഓഫീസർ.
മെഡിക്കൽ കോളേജ് ഐ സി യു പീഡനക്കേസില്‍ അതിജീവിതയ്ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ച പി ബി അനിതയാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ ഉപരോധിച്ചത്.
അനിതയ്ക്കെതിരെ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിലേക്ക് സ്ഥലംമാറ്റിയിരുന്നു.തുടർന്ന് ഹൈക്കോടതിയെ സമീപിച്ച അനിതയെ തിരികെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലിയിൽ പ്രവേശിപ്പിക്കാൻ കോടതി ഉത്തരവ് നൽകിയെങ്കിലും ഇതുവരെ തിരികെ ജോലി പ്രവേശിപ്പിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് ആണ് അനിത അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ ഉപരോധിച്ചത്. അതേസമയം ഡി എം ഇ ഓഫീസിൽനിന്ന് അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു.