നൂറനാട്: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് റാന്നി മുൻ എം.എൽ.എ പ്രമോദ് നാരായൻ. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിലോ സാമ്പത്തിക ഇടപാടുകളിലോ തനിക്ക് യാതൊരു പങ്കുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തനിക്കെതിരായ പ്രചാരണം രാഷ്ട്രീയപ്രേരിതവും വസ്തുതാവിരുദ്ധവുമാണെന്നും സ്ഥാപന ഉടമകളുമായോ ഡയറക്ടർ ബോർഡുമായോ സാമ്പത്തിക ബന്ധമില്ലെന്നും പ്രമോദ് നാരായണൻ പറഞ്ഞു. തട്ടിപ്പിനിരയായവർക്ക് നീതി ലഭിക്കണമെന്നും സമഗ്രമായ പൊലീസ് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ പേര് ഉപയോഗിച്ച് അപവാദപ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.




