കൊല്ലം : പരാതിയുമായി ബിജെപി സ്ഥാനാർത്ഥി. ബിജെപിയുടെ കൊല്ലം ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ ആണ് ജില്ലാ ഘടകത്തെക്കുറിച്ച് ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയത്.
പോസ്റ്ററുകൾ എത്തിച്ചു നൽകിയിട്ടും വിതരണം ചെയ്യുന്നില്ല. പോസ്റ്റർ അച്ചടിക്കുന്നതിനും ജില്ലാ നേതൃത്വത്തിന് സംഗത.ബൂത്ത് അടിസ്ഥാനത്തിലെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിലും ജില്ലാ നേതൃത്വം സഹകരിക്കുന്നില്ല.
ആത്മാർത്ഥയുള്ള ചില പ്രവർത്തകരുടെ സഹകരണം കൊണ്ടാണ് മണ്ഡലത്തിൽ പര്യടനം നടത്താൻ കഴിയുന്നതെന്നും ജി കൃഷ്ണകുമാർ പറഞ്ഞു.