കണ്ണൂർ : ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ മരണപ്പെട്ട ഷെറിന്റെ വീട്ടിലെത്തി സിപിഎം നേതാക്കൾ.
സിപിഐഎം പാനൂർ ഏരിയ കമ്മിറ്റി അംഗവും സെൻട്രൽ കമ്മിറ്റി മെമ്പറും കൂടിയായ സുധീർകുമാർ, പൊയിലിയൂർ ലോക്കൽ കമ്മിറ്റി അംഗം എ അശോകൻ തുടങ്ങിയ പ്രമുഖ സിപിഎം നേതാക്കൾ മരിച്ച ഷെറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു.
പാനൂർ ബോംബ് സ്ഫോടനവുമായി സിപിഎമ്മിന് യാതൊരുവിധ ബന്ധവുമില്ലന്നാണ് നേരത്തെ സിപിഎം സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നത്. സിപിഎം പ്രവർത്തകരെ ആക്രമിച്ച കേസിലെ പ്രതികളാണ് ബോംബ് നിർമ്മാണ കേസിൽ പിടിയിലായവർ എന്നും നേതൃത്വം പറഞ്ഞിരുന്നു.
അതേസമയം സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ വാദം പൊളിഞ്ഞതായി കോൺഗ്രസ് നേതാക്കൾ. ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ മരണപ്പെട്ട ഷെറിന്റെ വീട്ടിൽ സിപിഎമ്മിലെ പ്രധാന നേതാക്കൾ എത്തിയതോടെ സംസ്ഥാന നേതൃത്വത്തിന്റെ വാദം പൊളിഞ്ഞതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത, സിപിഎം പ്രവർത്തകരെ ആക്രമിച്ചവരുടെ വീട്ടിൽ സിപിഎമ്മിലെ പ്രമുഖ പ്രാദേശിക നേതാക്കൾ എത്തിയതെന്തിനെന്നതിനുള്ള ഉത്തരം സംസ്ഥാന നേതൃത്വം നൽകണമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.