ലോഡ്ജിൽ നഴ്സിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

കൊല്ലം / കരുനാഗപ്പള്ളി: കരുനാഗപ്പളളി ലോഡ്ജിൽ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം ഹെഡ് നേഴ്സ് ബിജു കുമാറിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കുണ്ടമൺ ഭാഗം സാർക്ക് 25 ൽ ശങ്കരൻ നായർ റോഡിൽ താമസിച്ചിരുന്ന ബിജുകുമാറിനെ ഇന്നലെ മുതൽ കാണ്മാനില്ലായിരുന്നു. ഇന്നലെ ഉച്ചക്ക് 11മണിക്ക് ബൈക്കിൽ ആശുപത്രിയിൽ ജോലിക്കെന്നു പറഞ്ഞു പോയതായിരുന്നു ബിജു. ഇയാളുടെ ഭാര്യശാലിനിയും അത്യാഹിത വിഭാഗത്തിൽ ഹെഡ് നേഴ്സ് ആണ്. ബിജു കുമാറിന്റെ മൊബൈൽ ഫോൺ ഭാര്യയുടെ ബാഗിൽ വച്ചിട്ടാണ് ഇയാൾ ജോലിക്കെന്നും പറഞ്ഞു പോയത്. സുഹൃത്തുക്കൾ അന്വേഷണം നടത്തി വരുന്നതിനിടയായിരുന്നു ആത്മഹത്യ ചെയ്തു നിലയിൽ ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്.