പന്തളം: ഒൻപതു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതിയെ പന്തളം, കൊടുമൺ പൊലീസ് സംഘങ്ങൾ ചേർന്ന് അറസ്റ്റ് ചെയ്തു. കൊടുമൺ ബഥനി കോൺവെന്റിന് സമീപം കല്ലുവിളയിൽ വീട്ടിൽ ജോസഫ് (42) ആണ് പിടിയിലായത്.
2024 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. പീഡനവിവരം കുട്ടി ബന്ധുക്കളോട് വെളിപ്പെടുത്തിയതിനെത്തുടർന്ന് കൊടുമൺ പൊലീസ് കേസെടുക്കുകയായിരുന്നു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പന്തളം സർക്കിൾ ഇൻസ്പെക്ടർ സി. ബാബുക്കുറുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




