ആലപ്പുഴ: അരൂർ ഗ്രാമ പഞ്ചായത്തിലെ എൽ.ഡി ക്ലാർക്കായിരുന്ന സനൽ കുമാറിനെ 10,000 രൂപ കൈക്കൂലി വാങ്ങിയതിന് കോട്ടയം വിജിലൻസ് കോടതി 2 വർഷം കഠിന തടവിനും 30,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.
ആലപ്പുഴ ജില്ലയിലെ അരൂർ സ്വദേശിയായ പരാതിക്കാരൻ പുതുതായി പണികഴിപ്പിച്ച വീടിന്റെ പെർമിറ്റ് നൽകുന്നതിനായി 10,000 രൂപ കൈക്കൂലി വാങ്ങവെ ആലപ്പുഴ വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി യായിരുന്ന രാജുവിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു