ബക്രീദിന് മൂന്നുദിവസത്തെ അവധി; സർക്കാരിന് കത്ത് നൽകി എംഎസ്എഫ് ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ

തിരുവനന്തപുരം : കോളേജ് വിദ്യാർത്ഥികൾക്ക് ബക്രീദ് അവധി നൽകുന്നതിൽ ആശയക്കുഴപ്പം.
ബക്രീദിന് മൂന്ന് ദിവസത്തെ അവധി നൽകണമെന്ന 1983ലെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെ ചൊല്ലിയാണ് ഇപ്പോൾ വിവാദങ്ങൾ.

സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലയളവിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബക്രീദിന് മൂന്ന് ദിവസത്തെ അവധി നൽകിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാൽ 1983ലെ ഉത്തരവിന്റെ അസൽ കോപ്പി വിദ്യാഭ്യാസ വകുപ്പിൽ ഇല്ല എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വാദം. അതേസമയം ഉന്നത വിദ്യാഭ്യാസ ഡയറക്ടർ ഒപ്പിട്ട കോപ്പിയുടെ പകർപ്പുകൾ വിവിധ യൂണിവേഴ്സിറ്റികളിൽ നിലവിലുണ്ട്.
എന്നാൽ ആ ഉത്തരവ് നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ച് എം എസ് എഫ് ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ സംസ്ഥാന സർക്കാരിന് കത്ത് നൽകി.