ലഹരി നിർമാർജന സമിതിയുടെ ഫേസ്ബുക്ക് പേജ് എൻ കെ പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു

കൊല്ലം : ലഹരി നിർമാർജന സമിതി
(എൽ.എൻ.എസ്)കൊല്ലം ജില്ലാ കമ്മിറ്റിയുടെ ഫെയ്സ്ബുക്ക് പേജിൻ്റെ ഉൽഘാടനം എൻ.കെ. പ്രേമചന്ദ്രൻ എം.പി. നിർവ്വഹിച്ചു .
യുവത്വങ്ങളെ കാർന്നുതിന്നുന്ന ലഹരി മാഫിയക്കെതിരെ ജന ജാഗ്രതയൊരുക്കാൻ എൽ എൻ എസ് എന്ന സംഘടനയ്ക്ക് കഴിയട്ടെയെന്ന് ഫേസ്ബുക്ക് പേജിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പ്രേമചന്ദ്രൻ എം പി പറഞ്ഞു. സമൂഹത്തിൽ നിന്ന് മയക്കുമരുന്ന് മാഫിയയെ തുടച്ചുനീക്കാൻ സർക്കാർ സംവിധാനങ്ങൾക്കൊപ്പം ലഹരി നിർമാർജന സമിതി അംഗങ്ങളും രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു .
എൽ.എൻ.എസ്. ജില്ലാ പ്രസിഡൻ്റ് എം.എം. സഞ്ജീവ്കുമാർ, ജനറൽ സെക്രട്ടറി നഹാസ് കൊരണ്ടിപ്പള്ളി, വനിതാ വിംഗ് സംസ്ഥാന സെക്രട്ടറി മീരാ റാണി, എം. കമാലുദ്ദീൻ, ഇഞ്ചയ്ക്കൽ ബഷീർ, എസ്.എം. നിളാമുദ്ദീൻ,നിസാം ചകിരിക്കട,ബ്രൈറ്റ് സൈഫുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.