ടി പി കൊലക്കേസ് പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകാൻ നീക്കം

തിരുവനന്തപുരം : ആർ എം പി നേതാവ് ടി. പി ചന്ദ്രശേഖരനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകാൻ നീക്കം. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ പോലീസ് റിപ്പോർട്ട് തേടി ജയിൽ സൂപ്രണ്ട് കമ്മീഷണർക്ക് കത്ത് നൽകി.
ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ അണ്ണൻ സജിത്ത്, ടി കെ രജീഷ്, മുഹമ്മദ് ഷാഫി ഉൾപ്പെടെ വിവിധ കേസുകളിൽ ശിക്ഷ അനുഭവിക്കുന്ന 56 പേർക്കാണ് ശിക്ഷയിൽ ഇളവ് നൽകാൻ തീരുമാനം.
അതേസമയം ഹൈക്കോടതി വിധി മറികടന്നാണ് സർക്കാർ തീരുമാനമെന്ന് ടി പി ചന്ദ്രശേഖരന്റെ ഭാര്യയും എംഎൽഎയുമായ കെ കെ രമ പറഞ്ഞു . മുഖ്യമന്ത്രി അറിയാതെ ശിക്ഷാ ഇളവ് ലിസ്റ്റിൽ ടിപി വധക്കേസ് പ്രതികളുടെ പേരുകൾ വരില്ലെന്നും കെ രമ പ്രതികരിച്ചു.ജയിൽ പ്രതികൾക്ക് സുഖവാസകേന്ദ്രമാണെന്നും കെ കെ രമ കൂട്ടിച്ചേർത്തു.

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക്
മുൻപും ശിക്ഷയിൽ ഇളവ് നൽകുന്നതിനായി സർക്കാർ തീരുമാനിച്ചിരുന്നുവെങ്കിലും ഗവർണർ എതിർത്തതിനാൽ തീരുമാനം നടപ്പിലായിരുന്നി ല്ല.