കൊല്ലം: നല്ല വാർത്തകൾ സൃഷ്ടിച്ച് നല്ല ചരിത്രങ്ങളുണ്ടാക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് ജില്ലാ കളക്ടർ എൻ. ദേവീദാസ്.
നൻമയും തിൻമയും വേർതിരിച്ച് മനസ്സിലാക്കി മുന്നേറാൻ വിദ്യാർത്ഥി സമൂഹത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 വരെ ലഹരി നിർമാർജന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ബോധവൽക്കരണ പരിപാടികളുടെ ജില്ലാ തല ഉൽഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. എൽ.എൻ.എസ്. ജില്ലാ പ്രസിഡൻ് എം.എം. സഞ്ജീവ് കുമാർ അദ്ധ്യക്ഷനായി. എൽ.എൻ.എസ്. ജില്ലാ വൈസ് പ്രസിഡൻ്റ് ഇഞ്ചയ്ക്കൽ ബഷീർ കളക്ടറെ പൊന്നാടയണിയിച്ചു. ഹെഡ്മിസ്ട്രസ് ജെ. ശ്രീലത സ്വാഗതം പറഞ്ഞു. കിളികൊല്ലൂർ എസ്.ഐ. നിസാം. എം. ബോധവൽക്കരണ ക്ലാസ്സ് നടത്തി. മങ്ങാട് ഡിവിഷൻ കൗൺസിലർ ടി.ജി. ഗിരീഷ് കുമാർ, എൽ.എൻ.എസ്. സംസ്ഥാന സെക്രട്ടറി കാട്ടൂർ ബഷീർ, കേരള ബാങ്ക് ഡയറക്ടർ ബോർഡ് മെംബർ ജി. ലാലു, മീരാറാണി, പി.ടി.എ. പ്രസിഡൻ്റ് അയത്തിൽ ശ്രീകുമാർ, എസ്.എം.സി. ചെയർമാൻ ശ്രീകുമാർ, എം.വി. ഹെൻട്രി, മങ്ങാട് മുരളി, നഹാസ് കൊരണ്ടിപ്പള്ളി എൽ.എൻഎസ്. വനിതാ വിംഗ് സംസ്ഥാന സെക്രട്ടറി എന്നിവർ സംസാരിച്ചു
.